വാഷിംഗ്ടണ്‍: വികസിത രാജ്യങ്ങളില്‍ ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഇന്ത്യ ഒന്നാമത്. 2010 ലെ കണക്കനുസരിച്ച് 30,000 കോടി രൂപയുടെ ആയുധങ്ങളാണ് വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യ വാങ്ങിയത്. ഇന്ത്യ കഴിഞ്ഞാല്‍ തെയ്വാനാണ് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിയിട്ടുള്ളത്. 5.8 ബില്യണ്‍ യുഎസ് ഡോളറിന്റെ കച്ചവടമാണ് തായ്വാന് നടത്തിയത്. സൗദിഅറേബ്യയും പാക്കിസ്ഥാനുമാണ് തൊട്ടുപിന്നില്‍ വരുന്നത്. യുഎസ് കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആയുധക്കമ്പോളമെങ്കിലും ഈ നിലയ്ക്ക് മാറ്റം വരാന്‍ തുടങ്ങിയിട്ടുള്ളതായി യുഎസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നും ഇന്ത്യ ഇപ്പോള്‍ ആയുധങ്ങള്‍ സമ്പാദിക്കുന്നുണ്ട്.
റിപ്പോര്‍ട്ടനുസരിച്ച് അമേരിക്കയാണ് മറ്റ് രാജ്യങ്ങള്‍ ഏറ്റവുമധികം ആയുധം വില്‍ക്കുന്നത്. 7.8 ബില്യണ്‍ യുഎസ് ഡോളറിന്റെ ആയുധവില്‍പ്പന നടത്തുന്ന റഷ്യയാണ് തൊട്ടുപിന്നില്‍. 2010 ല്‍ ലോകവ്യാപകമായി 40.4 ബില്യണ്‍ യുഎസ് ഡോളറിന്റെ ആയുധക്കരാറുകളാണ് ഒപ്പുവെക്കപ്പെട്ടത്. 2009 നെ അപേക്ഷിച്ച് കുറഞ്ഞ ആയുധവില്‍പ്പനയാണ് കഴിഞ്ഞവര്‍ഷം നടന്നിട്ടുള്ളത്. 2009 ല്‍ 38.1 ശതമാനമാണ് കുറവ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കണക്കിലെടുക്കുമ്പോള്‍ ദക്ഷിണേഷ്യയിലേക്ക് റഷ്യ അത്യാധുനിക ആയുധങ്ങള്‍ വില്ക്കുന്നതില് കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ട് ആശങ്ക രേഖപ്പെടുത്തി. ഏഷ്യന്‍ മേഖലയിലെ ചില രാജ്യങ്ങള്‍ അനാവശ്യമായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: