ന്യൂദല്‍ഹി: മുംബൈ 26/11 ആക്രമണക്കേസിലെ പ്രതി തഹാവുര്‍ ഹുസൈന് റാണയെ ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ അമേരിക്കയിലേക്ക് പോകും.
റാണയേയും ഭാര്യയേയും മറ്റ് കൂട്ടാളികളേയും ചോദ്യം ചെയ്ത് കുറ്റപത്രം തയ്യാറാക്കാനാണ് ദേശീയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്മാരെ അമേരിക്കയിലേക്ക് ആഭ്യന്തരമന്ത്രാലയം അയക്കുന്നത്. ഒരു കണ്‍സല്‍ട്ടന്റിന്റെ പരിവേഷത്തിലാണ് റാണയുടെ സഹായത്തോടെ ലഷ്കറെ തൊയ്ബ ഭീകരനായ ഡേവിഡ് ഹെഡ്ലി പ്രവര്‍ത്തിച്ചത്.
പാക്കിസ്ഥാനി കനേഡിയനായ റാണയെ 26/11ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ സാഹചര്യത്തിലും ദേശീയ അന്വേഷണ ഏജന്‍സി റാണക്കെതിരെ കേസെടുക്കുകയാണ്. 2006ല്‍ ഒരു ഇമിഗ്രേഷന്‍ സേവനങ്ങള്‍ക്കുള്ള ഓഫീസ് റാണ മുംബൈയില്‍ ആരംഭിക്കുകയുണ്ടായി. ഈ ഓഫീസ് മുഖാന്തിരമാണ് 2006 ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഹെഡ്ലിക്ക് വിസ ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
കൂടാതെ ഹെഡ്ലിയുടെ നീക്കങ്ങള്‍ ഒരു ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ റാണ സുഗമമാക്കിയിരുന്നു. ഇത് കൂടാതെ പ്രവര്‍ത്തനരഹിതമായിരുന്ന തീവ്രവാദി ഗ്രൂപ്പുകളുമായുള്ള ബന്ധവും മറ്റു കാര്യങ്ങളും റാണയില്‍നിന്ന് അറിയാന്‍ ശ്രമിക്കും.
ഈ കാര്യങ്ങള്‍ ഒരു മജിസ്ട്രേറ്റിന് മുന്നില്‍ വച്ച് ശബ്ദലേഖനം ചെയ്യാനാവും ദേശീയ അന്വേഷണ ഏജന്‍സിയുടെ ശ്രമം. ഇതുമൂലം റാണയുടെ മൊഴി തെളിവായി ഇന്ത്യയിലെ കോടതികള്‍ അംഗീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: