Categories: World

ഭീകരവാദികള്‍ക്കെതിരായ ഇന്ത്യയുടെ നിലപാടിന്‌ വിശ്വാസ്യതയേറുന്നു: നിരുപമ

Published by

വാഷിംഗ്ടണ്‍: മേഖലയില്‍ ഭീകരവാദികളോടുള്ള ഇന്ത്യയുടെ നിലപാടിന്‌ വിശ്വാസ്യത ഏറിവരികയാണെന്നും അത്‌ പലരും പകര്‍ത്തുവാനാഗ്രഹിക്കുന്നതായും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായ നിരുപമ റാവു പറഞ്ഞു. ഭീകരവാദികളെ നേരിടുമ്പോള്‍ വിവേചനപരമായ സമീപനം സ്വീകരിക്കാനാവില്ലെന്ന്‌ ഇന്ത്യ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മേഖലയില്‍ സമാധാനത്തിനും സ്ഥിരതക്കും ഭീഷണയാവുന്നവരെ നേരിടേണ്ടതുണ്ട്‌. ബ്രൂക്കിലിന്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചേംബര്‍ ഓഫ്‌ കൊമേഴ്സും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ-അമേരിക്കന്‍ ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്‌ അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. 9/11 ലെ ഭീകരാക്രമണങ്ങള്‍ക്കുശേഷം ഭീകരവാദികള്‍ക്ക്‌ താളവും സഹായവും നല്‍കുന്ന രാജ്യങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും ഭീകരരെ ഒരുതരത്തിലും സഹായിച്ച്‌ മേഖലയെ കലാപകലുഷിതമാക്കരുതെന്നും ഐക്യരാഷ്‌ട്ര രക്ഷാസമിതി ആവശ്യപ്പെട്ട കാര്യം നിരുപമ റാവു ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഹക്വാനി ഭീകര ശൃംഖലയെക്കുറിച്ച്‌ മാത്രമല്ല മറ്റ്‌ ഭീകരവാദികളെക്കുറിച്ചുമുള്ള ആശങ്ക അറിയിച്ചതായി അമേരിക്കന്‍ ഡെപ്യൂട്ടി സ്റ്റേറ്റ്‌ സെക്രട്ടറി വില്വം ജെ.ബേണ്‍സ്‌ അഭിപ്രായപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by