രാവണവധത്തിന് മുന്‍പ് ശ്രീരാമന്‍ നവരാത്രി വ്രതം നോറ്റ് ആദിപരാശക്തിയുടെ അനുഗ്രഹം നേടിയിരുന്നു. ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരം അര്‍ജ്ജുനനും മഹാഭാരത ധര്‍മ്മയുദ്ധത്തിന് മുന്‍പ് നവരാത്രിവ്രതം ആചരിച്ചു. മഹിഷാസുരനെ വധിക്കാന്‍ പരാശക്തി അവതാരമെടുത്ത് ഭക്തജനങ്ങളെ രക്ഷിച്ച ദിവസത്തെയും രാവണവധം കഴിഞ്ഞ് ദുഷ്ടനിഗ്രഹ ശിഷ്ടപരിപാലനദിസനത്തേയും വിജയദശമിയായി ആഘോഷിക്കുന്നു.
ഭാരതസംസ്കാരത്തില്‍ ഭരണകര്‍ത്താക്കളും മാന്യമഹാജനങ്ങളും വ്രതാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നതുകൊണ്ടാണ് സാംസ്കാരിക നിലനിന്നത്. ഇന്നത്തെ ഇന്ത്യ ‘ഹൃസ്വഭാരതത’മെന്ന് അറിയപ്പെടുന്നു. വിശാലഭാരതഭൂപ്രദേശം പലരും വെട്ടിപ്പിടിച്ചിരിക്കുന്നു. ജനങ്ങളെ പല തട്ടിലാക്കി. ഭാരതീയര്‍ക്കെതിരെ പണം, അധികാരം, അധിനിവേശം, അക്രമം, നിഴല്‍യുദ്ധം, ക്രൂരത എന്നിവ അഴിഞ്ഞാടുകയാണ്. എങ്ങും അനൈക്യം, നിസ്സഹായത, ക്രൂരത, അരക്ഷിതാവസ്ഥ എന്നിവ നിലകൊള്ളുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഭരണപരാജയംകൊണ്ട് അന്തരം വലുതായിവരുന്നു. വന്‍പട്ടിണിമരണങ്ങളെ മുന്നില്‍കണ്ട് ഭരണത്തിലുള്ളവര്‍ സൗജന്യ അരിവിതരണം നടത്തുന്നു!
എല്ലാവരും ഭാരതീയരാണ്, അവരുടെ പാരമ്പര്യം ഭാരതീയതയുമാണ്. ഇടക്കാലത്തുണ്ടായ ഭരണപരാജയം അവരെ പലതട്ടിലാക്കി. ഭാരതത്തിനെതിരെയും ഭാരതമക്കളുടെ സ്വൈര ജീവിതത്തിനെതിരെയും നേര്‍-നിഴല്‍ യുദ്ധങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ ജനങ്ങള്‍ നവരാത്രിവ്രതം വ്യാപകമായി എടുക്കാന്‍ തുടങ്ങേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ആര്‍ക്കും അനുഷ്ഠിക്കാവുന്ന ഈ വ്രതം എളുപ്പമാണ്. രണ്ടുനേരം കുളിച്ച് ശുദ്ധമായി ആദിപരാശക്തിയോട് പ്രാര്‍ത്ഥന ഒരുനേരം അരിയാഹാരം മറ്റുരണ്ടുനേരത്തും സസ്യാഹാരം, പഴം, പാല്‍ തുടങ്ങിയവ. ബ്രഹ്മചര്യം പാലിക്കണം. മത്സ്യം, മത്സ്യമാംസാദികള്‍ (ചോരബന്ധമുള്ളവ) ഒഴിവാക്കണം. ഇത്രയേ വേണ്ടു. വര്‍ഷത്തില്‍ പത്തുദിവസം എല്ലാ ഏകാദശികളും ഇതുപോലെ ഭൂപതിയായ മഹാവിഷ്ണുവിനെയും വ്രതം നോറ്റ് പ്രാര്‍ത്ഥിക്കുന്നത് അതിവിശിഷ്ടം.’ ശിവരാത്രി കൂടിയായാല്‍ കെങ്കേമം! ഭരണകര്‍ത്താക്കള്‍, ഉദ്യോഗസ്ഥര്‍, നിയമപാലകര്‍, നിയമജ്ഞര്‍ എന്നിവര്‍ സ്ത്രീപുരുഷഭേദമന്യേ ബാലികാബാലന്മാരോടൊപ്പം നവരാത്രി വ്രതം നോറ്റ് തന-മന-ധന-സാമൂഹ്യരക്ഷക്കായി പ്രാര്‍ത്ഥിച്ചാല്‍ ഫലം നിശ്ചയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: