ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി അനുവദിക്കണമെന്ന പ്രമേയത്തെച്ചൊല്ലി ജമ്മുകാശ്മീര്‍ നിയമസഭയില്‍ ബഹളം. സ്വതന്ത്ര അംഗമായ റഷീദ് ആണ് പ്രമേയത്തിന് അവതരണാനുമതി തേടിയത്.
രാവിലെ സഭ സമ്മേളിച്ചയുടന്‍ ജമ്മു മേഖലയില്‍ നിന്നുള്ള പ്രതിപക്ഷ അംഗങ്ങള്‍ പ്രമേയത്തിനെതിരെ രംഗത്ത് വന്നു. പ്രമേയം മേശപ്പുറത്ത് വയ്ക്കുകയോ ചര്‍ച്ചയ്ക്ക് എടുക്കുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ നടുത്തളത്തിലിറങ്ങി. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി ചര്‍ച്ചയ്ക്ക് വിധേയമാക്കാനുള്ള അവകാശം നിയമസഭയ്ക്കില്ലെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി.
ബഹളത്തെത്തുടര്‍ന്ന് സഭ അരമണിയ്കൂറോളം നിര്‍ത്തിവച്ചു. രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതേരീതിയില്‍ അഫ്സല് ഗുരുവിന്റെ കാര്യവും നിയമസഭയില്‍ അവതരിപ്പിക്കാനായിരുന്നു നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: