Categories: Kerala

സര്‍ക്കാര്‍ നയത്തിനെതിരെ കേരള ഫിലിം എക്സിബിറ്റേഴ്സ് പ്രത്യക്ഷ സമരത്തിലേക്ക്

Published by

കൊച്ചി: സര്‍ക്കാര്‍ നയത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ഒക്ടോബര്‍ അഞ്ചിന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

തിയേറ്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി പിടിക്കുന്ന രണ്ട് രൂപയും റിസര്‍വേഷന്‍ ചാര്‍ജിന്റെ പേരില്‍ പിരിക്കുന്ന അഞ്ച് രൂപയും നിര്‍ത്തല്‍ ചെയ്യുമെന്ന സാംസ്കാരിക മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ ചൊടിപ്പിച്ചിരിക്കുന്നത്. നീണ്ട സമരങ്ങള്‍ക്ക് ശേഷമാണ് കുത്തനെ കൂട്ടിയ വൈദ്യുതി ചാര്‍ജിന് പകരമായി രണ്ട് രൂപ അധികമായി ഈടാക്കാന്‍ മുന്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇത് പിന്‍‌വലിക്കുകയാണെങ്കില്‍ തിയേറ്റര്‍ ആകെ പ്രതിസന്ധിയിലാകുമെന്ന് ഫെഡറേഷന്‍ പറയുന്നു.

ഒക്ടോബര്‍ അഞ്ചിന് സൂചനാപണിമുടക്ക് നടത്താനും നവംബര്‍ ഒന്നു മുതല്‍ മലയാള സിനിമകളുടെ റിലീസിങ് വേണ്ടെന്ന്‍ വയ്‌ക്കാനും ഫെഡറേഷന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൊച്ചിയില്‍ ചേരുന്ന ഫെഡറേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ശേഷം പ്രഖ്യാപിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by