ഭൂമിയിലെവിടെ കുഴിച്ചാലും വെള്ളം കിട്ടുമെങ്കിലും ചോലയുടെയോ പൊയ്കയുടെയോ അടുത്തായാല്‍ എളുപ്പംകൂടും. ഇവിടെയിരുന്നാല്‍ തന്നെ ഭഗവത് ഭക്തി ലഭിക്കുമെങ്കില്‍ കാശിയ്ക്കു പോകേണ്ടതുണ്ടോ? ഭക്തി എവിടെയുണ്ടോ, അവിടെത്തന്നെയാണ് കാശി.
ഇഷ്ടംപോലെ മേഞ്ഞുനടന്ന് നല്ല പുല്ലുതിന്ന് വയര്‍ വീര്‍പ്പിച്ച തൃപ്തിവന്ന പശുക്കള്‍ ഒഴിഞ്ഞ ഒരു സ്ഥലത്തുചെന്നുകിടന്ന് അയവിറക്കുന്നതുപോലെ, പുണ്യക്ഷേത്രങ്ങളിലും പവിത്രതീര്‍ത്ഥങ്ങളിലും ഭക്തിപൂര്‍വ്വം ദര്‍ശനവും സ്നാനവും ചെയ്ത്, വിജനസ്ഥലത്ത് ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് സുഖമായിക്കഴിയുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: