ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു. അശ്ലീല വെബ്‌സൈറ്റുകള്‍ മുഴുവന്‍ നിരോധിക്കണമെന്നും പാവപ്പെട്ടവരെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹാക്കര്‍ വെബ്‌സൈറ്റ് തകര്‍ത്തത്.
വെബ്‌സൈറ്റിന്റെ സുരക്ഷാ സംവിധാനങ്ങളൊക്കെ തെറ്റും ഒട്ടും മികവില്ലാത്തതാണെന്നുമുള്ള ഹാക്കറിന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. സോംബിയ എന്ന പേരിലാണ് ഹാക്കര്‍ പ്രത്യക്ഷപ്പെട്ടത്.
പാകിസ്ഥാനിയാണെന്ന് അഭിപ്രായപ്പെട്ട ഹാക്കര്‍ സുപ്രീം കോടതി വെബ്‌സൈറ്റ് ആക്രമണം നടത്താന്‍ തെരഞ്ഞെടുത്തത് ചീഫ് ജസ്റ്റിസ് ഇഫ്‌തിക്കര്‍ ചൗധരിയ്‌ക്ക് സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കുന്നു.
പാവപ്പെട്ടവന്റെ അടുത്തേക്ക് പോകാനും വിശക്കുന്നവന് സഹായം നല്‍കണമെന്നും ഹാക്കര്‍ തന്റെ സന്ദേശത്തില്‍ സൂചന നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: