ചെന്നൈ: ഡി.എം.കെ നേതാവും മുന്‍ മന്ത്രിയുമായ കെ. പൊന്മുടിയുടെ വില്ലുപുരത്തെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. പൊന്മുടിയുടെ അടുത്ത ബന്ധുക്കളുടെ വീടുകളിലും വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പൊന്മുടിക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
ഭൂമിത്തട്ടിപ്പ് കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് പൊന്മുടിയെ അറസ്റ്റ് ചെയ്തിരുന്നു. ജയലളിത സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ഭൂമിത്തട്ടിപ്പു കേസുകളിലായി വീരപാണ്ഡി എസ്. അറുമുഖം (സേലം), കെ.എന്‍. നെഹ്റു (തിരുച്ചിറപ്പള്ളി), എന്‍.കെ.കെ.പി രാജ (ഈറോഡ്) എന്നിവരെ അറസ്റ്റ് ചെയതിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: