ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേക്കായി ഉയര്‍ന്നശക്തിയുള്ള എഞ്ചിന്റെ ഡിസൈന്‍ തയ്യാറാക്കിയതായി ഇലക്ട്രോമോട്ടീവ് ഡീസല്‍ അറിയിച്ചു. 5500 ബിഎച്ച്പി വരുന്ന പുതിയ ഡബ്ല്യുഡിജി 5 എഞ്ചിന് താമസിയാതെ വികസിപ്പിക്കുമെന്ന് റെയില്‍വെ അറിയിച്ചു. ഇത്തരം എഞ്ചിനുകള്‍ക്ക് ഇപ്പോഴുള്ളവയെക്കാള്‍ കൂടുതല്‍ ഭാരം കൊണ്ടുപോകാനാവും. ഇവ പുറന്തള്ളുന്ന വാതകത്തിന്റെ അളവും കുറവാണ്.
ഇന്ത്യന്‍ റെയില്‍വെയുടെ നാളത്തെ തീവണ്ടികള്‍ ഇത്തരത്തിലുള്ളതായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഇലക്ട്രോമോട്ടീവ് ഡീസലിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗ്ലെന്‍ ലഹ്മാന്‍ അറിയിച്ചു. ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്ജക്ഷന് മുതലായ ആധുനിക സൗകര്യങ്ങളാണ് ഈ എഞ്ചിനുള്ളത്.
തീവണ്ടി ജോലിക്കാര്‍ക്ക് എളുപ്പത്തില്‍ നിയന്ത്രിക്കാവുന്ന പുതിയതരം നിയന്ത്രണ സംവിധാനങ്ങളാകും എഞ്ചിനിലുണ്ടാവുക. ഇന്ത്യന്‍ റെയില്‍വെയുടെ റിസര്‍ച്ച് ഡിസൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഒാര്‍ഗനൈസേഷനും ഡീസല്‍ ലോക്കോമോട്ടീവും ചേര്‍ന്നാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: