മരട്: വിദ്യാഭ്യാസരംഗത്തെ സമഗ്ര വളര്‍ച്ചയിലൂടെ മാത്രമേ നാടിന് പുരോഗതി കൈവരിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉന്നത വിദ്യാഭ്യാസരംഗത്തിന് ഒട്ടേറെ കുറവുകളും പോരായ്മകളുമുണ്ട്. ഇവ പരിഹരിച്ചുകൊണ്ട് മുമ്പോട്ട് പോവുന്നതിനുള്ള ശ്രമമാണ് ആവശ്യം. വിദ്യാഭ്യാസരംഗത്ത് ഇന്ന് മികച്ച നേട്ടം കൈവരിക്കുന്നവരാണ് നാടിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുക. കഠിന പരിശ്രമമാണ് ഉന്നത വിജയത്തിന് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരട് ലെ-മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടന്ന 25-ാമത് പിഎം ഫൗണ്ടേഷന് അവാര്‍ഡ് ദാന ചടങ്ങില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
സ്വഭാവ രൂപീകരണത്തില്‍ പാളിച്ച പറ്റിയാല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടും. നാളെയുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നുവരുന്നവര്‍ക്ക് അംഗീകാരങ്ങള്‍ പ്രോത്സാഹനജനകമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ഫൗണ്ടേഷന് ചെയര്മാന് ജസ്റ്റിസ് കെ.എ.അബ്ദുള്‍ ഗഫൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിച്ചു. ട്രസ്റ്റ് സ്ഥാപകന്‍ ഡോ. പി.മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തി. ഖദീജ മുഹമ്മദലി സ്വാഗതം ആശംസിച്ചു. സംസ്ഥാന എക്സൈസ് മന്ത്രി കെ.ബാബു, ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ്, ഡോ. പി.മുഹമ്മദലി, ജസ്റ്റിസ് കെ.എ.അബ്ദുള്‍ ഗഫൂര്‍, ജസ്റ്റിസ് എം.ഫാത്തിമാ ബീവി, സി.എച്ച്.എ.റഹിം, ടി.പി.ഇമ്പിച്ചഹംദ്, എ.വീരാന്‍ പിള്ള, ഡോ. പി.എം.മുബാറക് പാഷ, ഖദീഷാ സീനത്, എന്‍.എം.ഷറഫുദ്ദീന്, സി.പി.കുഞ്ഞിമുഹമ്മദ്, ഡോ. അഷറഫ് കടക്കല്‍, ഡോ. കെ.ടി.അഷറഫ്, ഡോ. ടി.പി.ഒ.നസീറുദ്ദീന്‍, എം.എം.അബ്ദുള്‍ ബഷീര്‍ തുടങ്ങിയവര്‍ മികച്ച വിജയം നേടി. 1072 പേര്‍ക്ക് ഈ വര്‍ഷത്തെ മികച്ച വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: