എസ്. രാജന്
എരുമേലി: ശബരിമല തീര്‍ത്ഥാടന ഉത്സവവുമായി ബന്ധപ്പെട്ട് രാജ്യത്തിണ്റ്റെ നാനാദിശയില്‍ നിന്നും വരുന്ന കോടിക്കണക്കിനു തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ സുരക്ഷിതത്വം അടക്കം പ്രധാന ഇടത്താവളങ്ങളില്‍ ഒരുക്കേണ്ടുന്നതായ ഒട്ടനവധി കാര്യങ്ങള്‍ ഇത്തവണയും അനിശ്ചിതത്വത്തിലാകുമെന്നുറപ്പായി. മണ്ഡല മകരവിളക്ക് സീസണ് ആരംഭിക്കാന്‍ ഇനി ഒന്നര മാസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. വര്‍ഷം തോറും സീസണിനുവേണ്ടി മാത്രമായി ചെയ്തുതീര്‍ക്കുന്ന കാര്യങ്ങളൊഴിച്ചാല്‍ തീര്‍ത്ഥാടനത്തിണ്റ്റെ പ്രവേശകവാടവും പ്രധാന ഇടത്താവളവുമായ എരുമേലി എന്നും അവഗണനയുടെ വക്കില്‍ത്തന്നെയാണ്. സംസ്ഥാനത്ത് മാറി മാറി വരുന്ന ഭരണമുന്നണികളുടെ മോഹന പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനങ്ങളായി മാറുന്ന രീതിയാണ് നാളിതുവരെ ജനങ്ങളും തീര്‍ത്ഥാടകരും കണ്ടുവരുന്നത്. പഞ്ചായത്തിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെണ്റ്റര്‍, ആയുര്‍വേദാശുപത്രി എന്നീ ആതുരാലയങ്ങളുടെ പ്രവര്‍ത്തനമാണ് മിക്കപ്പോഴും വാന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഉത്തരവാദപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഉത്തരവാദപ്പെട്ട പഞ്ചായത്തും സര്‍ക്കാര്‍ വിഭാഗവും കാട്ടുന്ന അനാസ്ഥയാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്നത്. പഞ്ചായത്തിണ്റ്റെ നാനാഭാഗത്തു നിന്നും എരുമേലി ടൗണിലെത്താവുന്ന സമാന്തരപാതകളെ ബോധപൂര്‍വ്വം ഒഴിവാക്കി സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന നീക്കമാണ് കാലങ്ങളായി നടക്കുന്നത്. അരനൂറ്റാണ്ടുകാലത്തോളം പഴക്കമുള്ള നേര്‍ച്ചപ്പാറ കുടിവെള്ളപദ്ധതിയാണ് ഇന്നും എരുമേലിക്കുള്ളത്. ത്രിതല പഞ്ചായത്തുകള്‍ ലക്ഷങ്ങള്‍ ചിലവഴിച്ചുകളഞ്ഞ നിരവധി ചെറുകിട ജലസേചന കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാകാതെ പായലുപിടിച്ചുകിടക്കുകയാണ്. സൗത്ത് വാട്ടര്‍സപ്ളൈ കുടിവെള്ള പദ്ധതി നടപടികള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്. തീര്‍ത്ഥാടകര്‍ ൨൦-൨൫ രൂപ മുടക്കി കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഓരോ വര്‍ഷവും സീസണ് കടന്നുപേകുന്നത്. തുരങ്കം വച്ച വര്‍ഗീയ കൂട്ടുകെട്ടുകളുടെ കഥയാണ് കനകപ്പലം ൧൧൦കെവി സബ്സ്റ്റേഷന് പൂര്‍ത്തിയാകാത്തതിനു പിന്നില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആകെ അനുവദിച്ച ൩൮ല് ൩൭ സബ്സ്റ്റേഷനുകളും ഇതിനോടകം കമ്മീഷന് ചെയ്തപ്പോള്‍ എരുമേലി കനകപ്പലം സബ് സ്റ്റേഷന് മാത്രമാണ് വര്‍ഷങ്ങളായി ഇരുളടഞ്ഞുകിടക്കുന്നത് വൈദ്യുതികമ്പികള്‍ വലിക്കുന്നതിലെ തര്‍ക്കങ്ങള്‍ ചിലര്‍ കോടതിയില്‍ വരെ എത്തിച്ചിരിക്കുകയാണ്. ഇരുപതിനായിരത്തിലധികം വരുന്ന കച്ചവടസ്ഥാപനങ്ങളും മിന്നാമിനുങ്ങുവെട്ടത്തിലാണ് എരുമേലിയില്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല സീസണില്‍ ഏറ്റവുമധികം ‘പകല്‍ക്കൊള്ള’ നടക്കുന്നത് ഭക്ഷ്യസാധനങ്ങളുടെ വില്പന അടക്കമുള്ള കച്ചവട സ്ഥാപനങ്ങളിലാണ്. കച്ചവടക്കാര്‍ ശബരിമലയിലെ സാധനങ്ങളുടെ വില ചൂണ്ടിക്കാട്ടിയാണ് എരുമേലിയിലും തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്നത്. ശബരിമല സീസണിനുമാത്രമായി കച്ചവടത്തിനായി കടകള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിംഗ് മൈതാനങ്ങള്‍ എന്നിവ കരാറെടുക്കുന്നവരുടെ വക ചൂഷണമാണ് എരുമേലിയുടെ ശാപം. ശൗചാലയങ്ങളില്‍ തോന്നുന്ന കൂലിയാണ് കരാറുകാര്‍ വാങ്ങുന്നത്. ഹോട്ടലുകളടക്കമുള്ള മറ്റുകടകളിലെ അവസ്ഥ തീര്‍ത്ഥാടകരും കച്ചവടക്കാരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുന്ന സ്ഥിതിയില്‍ വരെ എത്തും. ശബരിമല സീസണിലേതടക്കമുള്ള എരുമേലിയുടെ തീരാശാപമാണ് ഖരമാലിന്യസംസ്കരണം ൧൨ വര്‍ഷം മുമ്പ് കൊടിത്തോട്ടം മേഖലയില്‍ സ്ഥാപിച്ച മാലിന്യസംസ്കരണപ്ളാണ്റ്റിണ്റ്റെ ഇരുമ്പ് സാധനങ്ങള്‍ തുരുമ്പെടുത്ത് വീഴാറായിരിക്കുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് കവുങ്ങുംകുഴിയില്‍ പഞ്ചായത്തു നിര്‍മ്മിച്ച മാലിന്യ പ്ളാണ്റ്റാണെങ്കില് ഉദ്ഘാടനവും കഴിഞ്ഞ് കാടുകയറി കിടക്കുകയാണ്. പ്ളാണ്റ്റ് പ്രവര്ത്തനസജ്ജരാകണമെങ്കില് ഇനിയും ലക്ഷങ്ങള്‍ ചിലവഴിക്കണമെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പാര്‍ക്കിംഗ് നടത്താനുള്ള സ്ഥലം, സ്ഥിരമായി ഫയര്‍ഫോഴ്സ് യൂണിറ്റ് തുടങ്ങുക, തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍, ജലാശയങ്ങള്‍ മലിനമാകാതിരിക്കാന്‍ കര്‍ശനനടപടികള്‍, കാനനപാതയുടെ നവീകരണം, വഴിവിളക്കുകള്‍, സൈന്‍ ബോര്‍ഡുകള്‍, കണമല റോഡുകളുടെ സുരക്ഷാ നടപടികള്‍, കണമല പുതിയ പാലത്തിണ്റ്റെ നിര്‍മ്മാണം, പോലീസ് സേനകളുടെ ആവശ്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക, കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡു നിര്‍ബ്ബന്ധമാക്കുക, ടാക്സിസ്റ്റാണ്റ്റ് നിര്‍മ്മിക്കുക, തീര്‍ത്ഥാടകരുടെ സുരക്ഷയായി പ്രത്യേക പോലീസ് നിരീക്ഷണ സംഘത്തെ നിയോഗിക്കുക തുടങ്ങി നിരവധി വികസന അടിസ്ഥാന സൗകര്യങ്ങളാണ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ മാത്രമായി ഒരുക്കേണ്ടത്. മിക്കവയും വരുന്ന നവംബര്‍ സീസണ് ആരംഭത്തിനമു മുമ്പുതന്നെ തീര്ക്കേണ്ടുന്നവയുമാണ്. ശബരിമല തീര്‍ത്ഥാടന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആലോചനായോഗങ്ങളും സെമിനാറുകളും ചര്‍ച്ചകളും മറ്റും നടത്തിയിട്ടുണ്ടെങ്കിലും കാര്യമായി ഗുണം ചെയ്തിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട സര്‍ക്കാര്‍, ത്രിതല പഞ്ചായത്തുകള്‍, ദേവസ്വം ബോര്‍ഡ് അടക്കമുള്ള വകുപ്പുകളുടെ ദീര്ഘവീക്ഷണത്തോടെപദ്ധതികള് ആവഷ്കരിക്കാന്‍ കഴിയുന്നുമില്ല. കടന്നുവരുന്ന ശബരിമല തീര്‍ത്ഥാടനങ്ങള്‍ ഓരോ പ്രാവശ്യം ദുരിതങ്ങള്‍ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയായാലും വാഹനാപകടങ്ങളായാലും തീര്‍ത്ഥാടകര്‍ക്ക് എന്നും ദുരിതം മാത്രമാണ് അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: