ഇന്ദ്രിയങ്ങളുടെയെല്ലാം അധീശനായ ഭഗവാനെ സേവിക്കാനായി സര്വന്ദ്രിയങ്ങളേയും വ്യാപൃതനാക്കുക എന്നതാണ് ഭക്തി അഥവാ ഭക്തിയുതസേവനം. ആത്മചൈതന്യം ഭഗവാനെ സേവിക്കുമ്പോള്‍ രണ്ട് പാര്‍ശ്വഫലങ്ങളുണ്ടാകുന്നു. ഭൗതികപദവികളില് നിന്നെല്ലാം മുക്തനാകുന്നതോടൊപ്പംതന്നെ ഭഗവദ്സേവനത്തിലേര്പ്പെട്ടിരിക്കുന്നനാല് ഇന്ദ്രീയങ്ങള്‍ വിമലീകരിക്കപ്പെടുന്നു. ഒരുവന്റെ മനസ്സും ശരീരവും ആയി ബന്ധപ്പെട്ട വിവിധ വ്യക്തിത്വങ്ങളെല്ലാം ഭൗതികവ്യക്തിത്വങ്ങളാണ്. ഇത്തരം ഐഹികപദവികളൊന്നും ആത്മാവിനെ ബാധിക്കുന്നില്ല. കാരണം, ഭഗവാന്റെ അവിഭാജ്യഘടകം എന്നും ഭഗവദ് ദാസന് എന്നുമുള്ള വ്യക്തിത്വം മാത്രമേ അതിനുള്ളു. ഇങ്ങനെ മിഥ്യാപദവികളെല്ലാം ഉപേക്ഷിക്കുമ്പോള്‍ ഒരുവന് അതീന്ദ്രിയാവസ്ഥയിലെത്തുന്നു. അതീന്ദ്രിയാവസ്ഥിയിലുറച്ചു കവിയുമ്പോള്‍ അയാള്‍ പരിശുദ്ധനായിത്തീരുന്നു, അതീന്ദ്രിയാവസ്ഥയിലുറച്ച് കഴിയുമ്പോള്‍ അയാള്‍ പരിശുദ്ധനായിത്തീരുന്നു. ഇന്ദ്രിയങ്ങളുടെയെല്ലാം അധീശനായ ഭഗവാനെ പരിശുദ്ധനായ ഇന്ദ്രിയങ്ങള്‍കൊണ്ട് സേവിക്കുക എന്നതാണ് കലര്‍പ്പറ്റ ഭക്തിയുതസേവനം. മരണസമയത്തെ അവബോധമാണ് അടുത്ത ജന്മം എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുന്നത്. സ്ഥൂലങ്ങളായ പഞ്ചഭൂതങ്ങളെ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ ശരീരത്തെ മരണം നശിപ്പിക്കുന്നു. എന്നാല്‍ മനോബുദ്ധ്യാഹങ്കാരങ്ങളെക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സൂക്ഷ്മ ശരീരം നിലനില്ക്കും. കാറ്റ് അത് കടന്നുവരുന്ന പ്രദേശങ്ങളിലെ ഗന്ധം വഹിച്ചുകൊണ്ടുവരുന്നതുപോലെ, ആത്മാവ് ഈ സൂക്ഷ്മശരീരവും ഒപ്പം അയാളുടെ അവബോധസ്ഥിതിയും അടുത്ത ജന്മത്തിലേക്ക് കൊണ്ടുപോകുന്നു. അവന്റെ അടുത്ത ജന്മത്തെ ശരീരം എന്തെന്ന് ഇതനനുസൃതമാ#്യിട്ടായിരിക്കും തീരുമാനിക്കപ്പെടുന്നത്. പുഷ്പവാടിയിലൂടെ കടന്നുവരുന്ന കാറ്റില്‍ പുഷ്പങ്ങളുടെ സൗരഭ്യം കലര്‍ന്നിരിക്കും; ചപ്പുചവറുകള്‍ക്കിടയിലൂടെ വരുന്ന കാറ്റില്‍ ദുര്‍ഗന്ധവും. അതുപോലെ ഒരുവന് ജീവിതകാലത്ത് അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍ അവന്റെ മനോഭാവത്തെ നിരന്തരം സ്വാധീനിക്കുന്നു. മരണസമയത്ത് ഈ കര്‍മ്മങ്ങളുടെ സഞ്ചിതഫലമായിരിക്കും അവന്റെ അവബോധത്തിന്റെ സ്ഥിതി നിര്‍ണയിക്കുന്നത്. ഇപ്രകാരം ഒരാളുടെ ജീവിതകാലത്ത് രൂപംകൊണ്ട സൂക്ഷ്മശരീരം അടുത്ത ജന്മത്തിലേക്കും തുടര്‍ന്നുകൊണ്ടുപോകുന്നു. അത് ആത്മാവിന്റെ പിന്നത്തെ സ്ഥൂലശരീരമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അതിനാല്‍ സ്വാഭാവികമായും സ്ഥൂലശരീരം ഒരുവന്റെ അവബോധത്തിന്റെ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ‘മുഖം ഹൃദയത്തിന്റെ കണ്ണാടിയാണെ’ന്ന പ്രസിദ്ധമായ ചൊല്ലണ്ടല്ലോ. ഒരുവന്റെ ഭൂതവര്‍ത്തമാന കാലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ സൃഷ്ടിയാണ് മനസ്സ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഒരുവന്റെ ഈ ജന്മത്തിലേയും പൂര്വ്വജന്മത്തിലേയും ശീലങ്ങള്‍ വളരെയധികം സ്വാധീനിച്ചിട്ടുള്ള അവന്റെ മനോബുദ്ധ്യഹങ്കാരങ്ങളാണ് അടുത്ത ജന്മത്തെ ശരീരവും മനോഭാവവും തീരുമാനിക്കുന്നത്. ഇങ്ങനെ, ഒരുവന്റെ ഭൂതവര്‍ത്തമാന ഭാവിജീവിതങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് മനോബുദ്ധ്യാഹങ്കാരങ്ങളാണ്.
പകല്‍ സമയത്തെ പ്രവര്‍ത്തനങ്ങള്‍ രാത്രിയില്‍ സ്വപ്നങ്ങളെ ആവാഹിക്കുകയും ആ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതുപോലെ ഒരാളുടെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം മരണസമയത്ത് അയാളുടെ മനസ്സില്‍ മിന്നിത്തെളിയുന്നു. അത് അയാളുടെ അടുത്ത ജന്മം ഏതെന്ന് തീരുമാനിക്കുന്നു. അതിനാല്‍, ഒരാളിന്റെ വര്‍ത്തമാനകാലത്തെ പ്രവര്‍ത്തനങ്ങള്‍ ഭഗവാന്റെ സര്‍വ്വാതിശായിയായ തിരുനാമത്തിന്റെയും, ഒപ്പം അദ്ദേഹത്തിന്റെ സൗന്ദര്യം, ഗുണഗണങ്ങള്‍, ലീലകള്‍, സഹചാരികള്‍, പരിച്ഛദങ്ങള്‍ എന്നിവയുടെ വിവരണങ്ങളുടെയും ശ്രവണം, കീര്‍ത്തനം, സ്മരണം എന്നിവയിലേക്ക് തിരിച്ചുവിടുകയാണെങ്കില്‍ മരണസമയത്ത് അയാളുടെ അവബോധം സ്വയമേ ഭഗവാനിലേക്ക് ആകര്‍ഷിക്കപ്പെടും. അവബോധത്തിന്റെ ഇത്തരത്തിലുള്ള ആദ്ധ്യാത്മികാവസ്ഥ അവന് അടുത്ത ജന്മത്തില് തന്നെ ഭാഗവദ്ധാമത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നു. ഈ ആദ്ധ്യാത്മികാവബോധത്തെ തൊട്ടുണര്‍ത്തുക എന്നതാണ് മനുഷ്യന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് ചെയ്യാനും ഒപ്പം നിരന്തരം ഭഗവാനെ സ്മരിക്കാനും, ബദ്ധാത്മാക്കളോടുള്ള കാരുണ്യാതിരേകത്താല്‍ ഭഗവാന് കൃഷ്ണന് അര്‍ജുനനെ ഉപദേശിക്കുന്നത്. ഇതിനാണ് കര്‍മ്മയോഗം എന്നുപറയുന്നത്. അതുകൊണ്ടാണ് ഭക്തന്മാര് എല്ലാ പ്രവൃത്തികളെയും സദാ ഭഗവാനെ സ്മരിക്കുന്നത്. ഭക്ഷണത്തിനും രക്ഷയ്ക്കും വേണ്ടിയുള്ള ശ്രമത്തിലും എന്തിനധികം, യുദ്ധഭൂമിയില്‍ ശത്രുവിനെ നേരിടുമ്പോള്‍ പോലും, ജീവിതം ഒരു യുദ്ധഭൂമിയാണ്. ആരും ഏതവസരത്തിലും മരിക്കാം. അതുകൊണ്ട് ഭക്തന്മാര് സദാ ഭഗവാനെ സ്മരിക്കുന്നു. ഭഗവാന് സ്വമനസ്സാലേ അവരുടെ ശരീരമാകുന്ന രഥത്തിന്റെ സാരഥ്യം വഹിക്കുകയും ചെയ്യുന്നു. മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരം കൊണ്ടുമുള്ള അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം ഭഗവാന്റെ ഇച്ഛയാല്‍ പ്രേരിതമാണ്. അവസാനം, സ്ഥൂലദേഹവും സൂക്ഷ്മദേഹവും ഉപേക്ഷിക്കുമ്പോള്‍, അവര്‍ നേരെ ആദ്ധ്യാത്മികാകാശത്തിലെത്തിച്ചേരുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: