മഹാരാഷ്ട്ര: പ്രമുഖ ഗാന്ധിയന്‍ അണ്ണാഹസാരക്ക് പാക്ക് സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചു. പാക്കിസ്ഥാനില്‍ ആരംഭിക്കാനിരിക്കുന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഹസാരയുടെ അഭിപ്രായങ്ങള്‍ ആരായുന്നതിന് സംഘം കഴിഞ്ഞദിവസം ഹസാരയെ സന്ദര്‍ശിച്ചിരുന്നു. മുന്‍ പാക്ക് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് നസീര്‍ അസ്ലം ജഹിദ്, പ്രമുഖ സമാധാന പ്രവര്ത്തകന് കര്മത്ത് അലി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭ പരിപാടികളുടെ വിജയമാണ് പാക്കിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്ബലമാകുന്നതെന്ന് കര്മത് അലി മാധ്യമ പ്രവര്‍ത്തകരോട് വ്യക്താക്കി. ഹസാരെ പാക്കിസ്ഥാന് സന്ദര്‍ശിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യയെപ്പോലെ തന്നെ പാക്കിസ്ഥാന് നേരിടുന്ന പ്രധാന പ്രശ്നം അഴിമതിയാണെന്നും പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് തന്റെ സന്ദര്‍ശനം സഹായകമാകുമെങ്കില്‍ അവിടെ സന്ദര്‍ശിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്നും അണ്ണാഹസാരെ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: