Categories: Business

വിക്രം അകുല എസ്കെഎസ്‌ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നു

Published by

ഹൈദരാബാദ്‌: എസ്‌.കെ.എസ്‌. മൈക്രോ ഫിനാന്‍സ്‌ ലിമിറ്റഡ്‌ സ്ഥാപകന്‍ വിക്രം അകുല ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നു. ഓഹരി സംബന്ധമായ സമര്‍ദ്ദമാണ്‌ സ്ഥാനമൊഴിയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. 1998-ല്‍ കമ്പനി സ്ഥാപിതമായതുമുതല്‍ ഭരണാധികാരി എന്ന നിലയില്‍ മാത്രമല്ല മറ്റ്‌ പ്രധാന അധികാരസ്ഥാനങ്ങളും വഹിക്കുവാന്‍ വിക്രം ശ്രമിച്ചിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ചിലപ്പോഴൊക്കെ ഈ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. വിക്രം ബോര്‍ഡില്‍ മടങ്ങിവരുമെന്നും, നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ അഞ്ചുദിന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നില്ല, മാനേജ്മെന്റാണ്‌ എല്ലാം നോക്കിനടത്തുന്നത്‌. ബോര്‍ഡ്‌ അംഗങ്ങളില്‍നിന്നും ഒരാളെ ചെയര്‍മാനായി തിരഞ്ഞെടുക്കുക എന്നതാണ്‌ മാര്‍ഗമെന്നും ബോര്‍ഡ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരുപക്ഷെ, മാനേജ്മെന്റില്‍ ഒരു മാറ്റവും ഉണ്ടാകില്ല.
ഇപ്പോഴുള്ള സിഇഒയും സിഎഫ്‌ഒയും അമ്മയുടെ സ്ഥാനം തുടരുമെന്നു ബോര്‍ഡ്‌ കൂട്ടിച്ചേര്‍ത്തു. ചെറിയ ലോണുകള്‍ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനാന്‍സ്‌ സ്ഥാപനമാണ്‌ എസ്കെഎസ്‌ വിനോദ്‌ കോസ്ലയാണ്‌ എസ്കെഎസില്‍ കൂടുതല്‍ ഓഹരി നല്‍കിയിരിക്കുന്നത്‌. 5.86 ശതമാനം ഓഹരിയാണ്‌. കോസ്ലയുടെ നിക്ഷേപം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts