ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയില് സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുന്ന് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു.
സ്വാത്തിലെ പ്രധാന നഗരമായ മിംഗറോയില് സുരക്ഷാ സേന നടത്തിയ തെരച്ചില്‍ കഴിഞ്ഞപ്പോഴായിരുന്നു ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം അറസ്റ്റു ചെയ്തിട്ടുണ്ട്. സൈനികര്‍ക്ക് നേരെ താലിബാന് ഭീകരര്‍ വെടിവയ്പ്പ് നടത്തി. തുടര്‍ന്ന് സൈനികര്‍ നടത്തിയ തിരിച്ചാക്രമണത്തിലായിരുന്നു രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഒരാള്‍ സ്വയം വെടിയുതിര്‍ത്താണ് മരിച്ചത്. മിന്ഗൊറ, സൈദു ഷെരിഫ് മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: