കോട്ടയം : ഏറ്റുമാനൂറ്‍ ഉള്‍പ്പടെയുള്ള വിവിധ മേഖലകളുടെ വികസനത്തിന് ഉപകാരപ്രദമായ ഏറ്റുമാനൂറ്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാണ്റ്റിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജോസ് കെ.മാണി എം.പി തണ്റ്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ൪൦ ലക്ഷം രൂപ അനുവദിച്ചു. നിലവില്‍ പഞ്ചായത്ത് വക സ്ഥലത്ത് കെഎസ്ആര്‍ടിസി ഓഫീസ് പ്രവര്‍ത്തിക്കുന്നതിനാല്‍ അവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനോ, യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ കെഎസ്ആര്‍ടിസിക്ക് സാധ്യമല്ലായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനകാര്യമന്ത്രി കെ.എം മാണി, രജിസ്ട്രേഷന് മന്ത്രി ടി.എം ജേക്കബ് എന്നിവരെ എംപി നേരില്‍ കണ്ട് നിവേദനം നല്‍കുകയും, ചര്‍ച്ച നടത്തുകയും ചെയ്തതിണ്റ്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വക സ്ഥലം കെഎസ്ആര്‍ടിസിക്ക് കൈമാറുമ്പോള്‍ ഉണ്ടാകുന്ന രജിസ്ട്രേഷന്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ ഇനങ്ങളിലുള്ള ചിലവുകള്‍ ഇളവ് ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇങ്ങനെ പഞ്ചായത്തുവക സ്ഥലം കെഎസ്ആര്‍ടിസിക്ക് കൈമാറുന്ന സാഹചര്യത്തിലാണ് എം.പി ഫണ്ടില്‍ ൪൦ ലക്ഷം രൂപ അനുവദിച്ച് ബസ് സ്റ്റാണ്റ്റിണ്റ്റെ വികസനം സാധ്യമാകുന്നത്. ഇതോടുകൂടി ഏറ്റുമാനൂറ്‍ കെഎസ്ആര്‍ടിസി സ്റ്റാണ്റ്റില്‍ യാത്രക്കാര്‍ നേരിടുന്ന ദുതിതങ്ങള്ക്ക് പരിഹാരമാകും. ഇത് സംബന്ധിച്ച് ഏറ്റുമാനൂറ്‍ മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടന്, പഞ്ചായത്ത് പ്രസിഡണ്റ്റ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവരുമായി എം.പി സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: