കിടങ്ങൂറ്: കൗതുകമുയര്‍ത്തിയ മാലകെട്ട് മത്സരം കിടങ്ങൂറ് സാക്ഷ്യം വഹിച്ചു. ഇന്നലെ വാര്യര്സമാജത്തിണ്റ്റെ കുടുബമേളയിലാണ് ഇത്തരം ഒരു മത്സരത്തിന് വേദിയായത്. തങ്ങളുടെ കുലത്തൊഴില്‍ വരും തലമുറയ്ക്ക് പ്രചോദനമേകാനാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിച്ചതെന്ന് വാര്യര്‍ സമാജത്തിണ്റ്റെ ഭാരവാഹികള്‍ പറഞ്ഞു. ഒമ്പതു പേര് പങ്കെടുത്ത മാലകെട്ട് മത്സരത്തില്‍ കുറുമുള്ളൂറ് വാര്യത്ത് സുബ്രഹ്മണ്യ വാര്യര്‍ ഒന്നാം സ്ഥാനം നേടി. ൧൦ മിനിട്ടാണ് മാലകെട്ടി തീര്‍ക്കാനുള്ള സമയം. മാലയുടെ നീളവും അതിനൊത്ത ഭംഗിയുമാണ് വിജയിയെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം വ്യത്യസ്ഥതയാര്‍ന്ന നിരവധി പൂക്കളും, മാല കെട്ടാനുപയോഗിക്കുന്ന നാരും സംഘാടകര്‍ തന്നെ മത്സരാര്‍ത്ഥികള്‍ക്ക് നല്കി. മിന്നല്‍ വേഗത്തില്‍ കരങ്ങള്‍ ചലിപ്പിച്ചുള്ള മാലകെട്ട് മത്സരം കാഴ്ചക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: