Categories: Kottayam

നെടുംകുന്നം, മുണ്ടത്താനം ചന്തകളുടെ പ്രതാപം വഴി മാറുന്നു

Published by

കറുകച്ചാല്‍: ഒരു കാലത്ത്‌ വളരെ പ്രതാപത്തോടെ മലഞ്ചരക്കുകളുടെയും കാര്‍ഷികവിളകളുടെയും ക്രയവിക്രയം നടന്നിരുന്ന നെടുംകുന്നത്തേയും, കങ്ങഴപഞ്ചായത്തിലെ മുണ്ടത്താനത്തേയും ചന്തകള്‍ ഇപ്പോള്‍ നാശത്തിലേക്കു നീങ്ങുന്നു. കാര്‍ഷികവിളകളുടെ അഭാവമാണ്‌ ഇതിനെല്ലാം മുഖ്യകാരണമായി പറയുന്നത്‌. മുണ്ടത്താനത്തെ ചന്തയോടു ചേര്‍ന്ന്‌ ൨൦൦൫-ല്‍ ൧൩ മുറികളോടുകൂടി കെട്ടിടം നിര്‍മ്മിച്ചിരുന്നു. ഇതില്‍ എതാനും ചില മുറികള്‍ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. ജില്ലാ പഞ്ചായത്ത്‌ നിര്‍മ്മിതിയെ കൊണ്ടു നിര്‍മ്മിച്ച കെട്ടിടത്തിന്‌ ചോര്‍ച്ചയും തുടങ്ങി. ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറി. മദ്യപാനവും അടിപിടിയും നിത്യസംഭവവുമായി മാറി. വ്യാപാരം ഒന്നുംതന്നെയില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിന്‌ ഒരു സംരക്ഷണവുമില്ലാതെ നാശത്തിലേക്കു നീങ്ങുന്നു. ഇതിനോടുചേര്‍ന്നുള്ള വാട്ടര്‍ ടാങ്കിലേക്ക്‌ വെള്ളം പമ്പുചെയ്യുന്നുണ്ടെങ്കിലും ഒരു മാസത്തോളമായി വെള്ളം ലഭിക്കുന്നില്ല. പലഭാഗത്തായി പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നുണ്ട്‌. ഈ കുടിവെള്ളപദ്ധതിയും നാട്ടുകാര്‍ക്ക്‌ പ്രയോജനമില്ലാത്ത രീതിയിലായി. നെടുംകുന്നത്തെ ചന്തവര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങിയതാണ്‌ അതും നാശത്തിലേക്കു നീങ്ങുന്നു. ഇവിടെ യാതൊരു വ്യാപാരവും നടക്കുന്നില്ല. ഇവിടെയും പഞ്ചായത്തു നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ നാളത്തിലേക്കു നീങ്ങുന്നു. ഇവിടെയും സാമൂഹ്യവിരുദ്ധരുടേയും, താവളമായി മാറി. രാത്രികാലങ്ങളില്‍ ഇവിടെ മദ്യപന്‍മാരുടെ ശല്യമായി മാറി. ഏതാനും ചില പച്ചക്കറിക്കടകള്‍ മാത്രമാണുള്ളത്‌. പഞ്ചായത്തിണ്റ്റെ സ്ഥലവും കെട്ടിടങ്ങളും നാശത്തില്‍ നിന്നും രക്ഷിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. ഇതുപോലെ തന്നെ മാടപ്പള്ളി പഞ്ചായത്തിലെ മാമ്മൂട്ടിലും ഒരു ചന്തയുണ്ടായിരുന്നു. അതിണ്റ്റെ പ്രവര്‍ത്തനവും വര്‍ഷങ്ങള്‍ക്കുമുമ്പേ നിലച്ചു. വളരെയേറെ പഴക്കമുള്ള നെടുംകുന്നം, മുണ്ടത്താനം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തക്ഷമമാക്കണമെന്നാണ്‌ നാട്ടുകാര്‍ ഒരേസ്വരത്തില്‍ പറയുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by