Categories: Ernakulam

ശ്രീപത്മനാഭന്റെ സ്വത്ത്‌ പൊതുസ്വത്തല്ല: വിഎച്ച്പി

Published by

കൊച്ചി: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ രാജകുടുംബങ്ങള്‍ കാണിക്കയായി സമര്‍പ്പിച്ച ശ്രീപത്മനാഭന്റെ സ്വത്ത്‌ പൊതുസ്വത്താണെന്ന്‌ സിപിഎം പാര്‍ട്ടി നേതാക്കളുടെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരകലാപത്തിന്‌ മറപിടിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ വിഭാഗ്‌ സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍ പറഞ്ഞു. രാജാവ്‌ നല്‍കിയ വെള്ളയമ്പലം ബിഷപ്പ്‌ പാലസ്‌, വരാപ്പുഴ ബിഷപ്പ്‌ പാലസ്‌, തേവര എസ്‌.എച്ച്‌.കോളേജ്‌, കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിതുടങ്ങിയവ പൊതുസ്വത്താണെന്ന്‌ പറയാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക്‌ ചങ്കുറ്റം ഉണ്ടോ എന്ന്‌ അദ്ദേഹം ചോദിച്ചു. ക്ഷേത്രവിശ്വാസികള്‍ അല്ലാത്തവര്‍ക്ക്‌ ക്ഷേത്രസ്വത്ത്‌ എന്തുചെയ്യണം എന്ന്‌ പറയാന്‍ യാതൊരു അവകാശവുമില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by