കോട്ടയം: ഹൃദ്രോഗ ചികിത്സയില്‍ അതിനൂതന സംവിധാനങ്ങളുമായി കാരിത്താസ് ആശുപത്രിയില്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് 24 മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചിരിപ്പു കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേരളാമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യും. കാര്‍ഡിയാക് ഐസിയു ആംബുലന്സിണ്റ്റെ ഉദ്ഘാടനം ധനകാര്യ-നിയമ മന്ത്രി കെ.എം.മാണിയും, ഹൃദയത്തെ അറിയാന്‍ എന്ന പുസ്തകത്തിണ്റ്റെ പ്രകാശനകര്‍മ്മം റവന്യുമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനും നിര്‍വ്വഹിക്കും. സഭയിലെ പ്രമുഖ വൈദികരും, പ്രശസ്ത വ്യക്തികളും പ്രസ്തുത ചടങ്ങില്‍ പങ്കാളികളാകും. അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടുകൂടിയ ഒരു സമ്പൂര്‍ണ്ണ ഹാര്‍ട്ട് ഹോസ്പിറ്റലാണ് കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്. ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഹൈബ്രിഡ് കാത്ത്ളാബ് ആണ്റ്റ് ഓപ്പറേഷന് തീയേറ്ററാണ് ഇവിടുത്തെ പ്രമുഖ പ്രത്യേകത. കൂടാതെ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹൃദയശസ്ത്രക്രിയാ ഓപ്പറേഷന് തീയേറ്ററുകള്‍, ക്രിട്ടിക്കല്‍ കെയര്‍ ആംബുലന്‍സോടു കൂടിയ അത്യാഹിത വിഭാഗം, അതിവിശാലമായ ഒപി വിഭാഗം, നാലു നിലകളിലായി മികച്ച ശുചിത്വവും, സ്ഥലസൗകര്യവുമുള്ള നൂളോളം മുറികള്‍ എന്നിവയെല്ലാം ഇവിടെ സുസജ്ജമാക്കിയിരിക്കുന്നു. കൊറോണറി ആന്‍ജിയോഗ്രാം, പെരിഫെറല്‍ ആന്‍ജിയോഗ്രാം ആണ്റ്റ് സ്റ്റെണ്റ്റിംഗ്, കൊറോണറി ആന്‍ജിയോപ്ളാസ്റ്റി ആണ്റ്റ് സ്റ്റെണ്റ്റിംഗ്, ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി, മിനിമറി ഇന്‍വാസീവ് സര്‍ജറി(കീ ഹോള്‍), ബൈപാസ് സര്‍ജറി, വാല്‍വ് സര്‍ജറി(റിപ്പയര്‍/റീപ്ളെയ്സ്മെണ്റ്റ്), അയോട്ടിക് സര്‍ജറി, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, റീ ഡു സര്‍ജറി, കറോട്ടിഡ് സര്‍ജറി തുടങ്ങിയവയെല്ലാം കാരിത്താസ് ഹോസ്പിറ്റലിണ്റ്റെ സേവനങ്ങളില്‍പ്പെടുന്നു. വിദഗ്ദ്ധരും, പരിചയസമ്പന്നരുമായ ഡോക്ടര്‍മാരുടെ ഏറ്റവും മികച്ച ടീമീണ് കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്. ഏറ്റവും ഗുണമേന്മയുള്ള ഹൃദ്രോഗചികിത്സകള് ഏറ്റവും ഹൃദ്യമായ സേവനങ്ങളുടെ ഊഷ്മളതയോടെ നല്കുവാന് കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സുസജ്ജമാണെന്ന് മാനേജ്മെണ്റ്റ് അറിയിച്ചു. സേവനങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക് ൪൮൧൨൭൯൦൦൨൫, ൨൯, ൨൭൯൦൪൧൩, ൪൧൬.
പ്രതികരിക്കാൻ ഇവിടെ എഴുതുക: