പള്ളിക്കത്തോട്: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിക്കെതിരെ സേവാഭാരതി സംസ്ഥാന വ്യാപകമായി ഉത്രാടം മുതല്‍ ഗുരുദേവ സമാധിദിനംവരെ നീണ്ടു നില്ക്കുന്ന പരിപാടികളുടെ ഭാഗമായി ഇന്ന് പള്ളിക്കത്തോട്ടില്‍ കൂട്ട ഉപവാസം നടക്കും. ഗുരുദേവ ദര്‍ശനങ്ങള്‍ വിളിച്ചു പറയായെ അത് പ്രവൃത്തിയില്‍ കൊണ്ടുവരാനാണ് സേവാഭാരതി ശ്രമിക്കുന്നതെന്ന് സന്ദേശമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ൮മണിക്ക് വാഴൂറ്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദതീര്ത്ഥപാദസ്വാമികള് ഉപവാസം ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.എം.ശശിധരന് മുഖ്യപ്രഭാഷണം നടത്തും. മദ്യ നിരോധനസമിതി നേതാക്കളായ പ്രൊഫ.ടി.പി.കുര്യാക്കോസ്, പ്രൊഫ.സി.മാമച്ചന്, ഷിബു പാഞ്ചവയല്, കൂടാതെ സേവാഭാരതി നേതാക്കളായ പി.പി.ഗോപി, പ്രൊഫ.സി.എന്‍.പുരുഷോത്തമന്, ജി.സജീവ്കുമാര്‍, വി.വിനീത്, ആര്.രാജേഷ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി, കെ.കെ.വിപിനചന്ദ്രന്‍, ലതാ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന സമ്മേളനം വിചാരകേന്ദ്രം സംസ്ഥാന സംഘടനാസെക്രട്ടറി കാ.ഭാ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: