ബീജിംഗ്: ചൈനയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 57 പേര് മരിച്ചു. പന്ത്രണ്ടോളം ആളുകളെ കാണാതാവുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു മില്യണില്‍ കൂടുതല്‍ ആള്‍ക്കാരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചു.
ചൈനയിലെ വടക്ക്, മധ്യ, തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ തുടര്‍ച്ചയായുണ്ടായ കനത്തമഴയിലാണ് ദുരന്ത ഉണ്ടായത്. നദികള്‍ പലയിടത്തും കര കവിഞ്ഞൊഴുകിയതിനാല്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ പലയിടത്തും പാതിവഴിയിലാണ്.
സിചുവാന്‍, ഷാന്‍സി, ഹെനാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 12.3 മില്യണ്‍ ആളുകളെ സാരമായി ബാധിച്ചതായി പൊതുകാര്യമന്ത്രാലയം അറിയിച്ചു. 12,000 വീടുകള്‍ തകരുകയും 17.27 ബില്യണ്‍ നാശനഷ്ടമുള്ളതായാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: