Categories: Kerala

പത്മനാഭസ്വാമി ക്ഷേത്ര സ്വത്ത്‌ പൊതുസ്വത്തല്ല: ഉമ്മന്‍ചാണ്ടി

Published by

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് പൊതുസ്വത്തല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ക്ഷേത്ര ഭരണത്തിന്‌ ഗുരുവായൂര്‍ മാതൃകയില്‍ ഭരണസമിതി രൂപീകരിക്കണമെന്ന നിര്‍ദ്ദേശത്തോടും ഉമ്മന്‍ചാണ്ടി എതിര്‍പ്പ്‌ പ്രകടിപ്പിച്ചു.

ക്ഷേത്ര സമ്പത്ത് രാജ്യത്തിന്റേതാണെന്നും ഗുരുവായൂര്‍ മാതൃകയില്‍ പത്മനാഭസ്വാമിക്ഷേത്ര ഭരണസമിതി രൂപീകരിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ സംബന്ധിച്ച്‌ കേന്ദ്രം ചോദിച്ച വിശദീകരണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന്‌ ഒരു ചോദ്യത്തിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം വിശദീകരണം ചോദിച്ചത്‌ നിയമസഭയെ അഹവേളിക്കുന്നതാണെന്ന അഭിപ്രായം സര്‍ക്കാരിനില്ല.

ബില്ല്‌ സംബന്ധിച്ച്‌ സുപ്രീം കോടതിയിലെ പ്രമുഖ നിയമജ്ഞര്‍ നല്‍കിയ ഉപദേശം എന്താണെന്ന്‌ തനിക്കറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by