എരുമേലി: കരാറുകാരണ്റ്റെ അനാസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവച്ച എരുമേലി സര്‍ക്കാര്‍ ആശുപത്രികെട്ടിടത്തിണ്റ്റെ നിര്‍മ്മാണം പുനരാരംഭിച്ചു. മൂന്നു നിലകളുള്ള ഓപി അടങ്ങുന്ന കെട്ടിടത്തിണ്റ്റെ മുകളിലത്തെ നിലയിലാണ് കോണ്‍ക്രീറ്റ് ചെയ്യത്തക്കവിധം പണികള്‍ ചെയ്തു തീര്‍ത്തിരിക്കുന്നത്. ൫ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഒന്നാം കരാറുകാരന് പണികള്‍ മറ്റൊരു കരാറുകാരനെ എല്പ്പിക്കുകയായിരുന്നു. എന്നാല്‍ പണിയുന്നതിനുള്ള സാധനങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കരാറുകാരന് പണികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. നിര്‍മ്മാണമാരംഭിച്ച കെട്ടിടം പണി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് തന്നെ നബാര്ഡ്ആശുപത്രി വികസനത്തിനായി വീണ്ടും പണം നല്‍കിയത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് കൃഷ്ണകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് നിര്‍ത്തിവച്ച കെട്ടിടം പണി പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് നിര്‍മ്മിച്ച താത്കാലിക ഒബ്സര്‍വേഷന്‍ ഷെഡ് ജീര്‍ണ്ണാവസ്ഥയിലായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അത് പൊളിച്ചുനീക്കി. വരുന്ന ശബരിമല സീസണില്‍ എരുമേലി ആശുപത്രിക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കുകയോ, താത്കാലിക ഷെഡ് വീണ്ടും പുനഃസ്ഥാപിക്കുകയോ വേണമെന്നാണ് അധികൃതര്‍ പറയുന്നത്. ഷെഡ് പൂര്‍ത്തീകരിക്കണമെങ്കില്‍ ൧ലക്ഷത്തിലധികം രൂപ വേണ്ടിവരും. ഇതിനായി ത്രിതല പഞ്ചായത്തുകള്‍ക്കും എംഎല്‍എയ്ക്കും നവേദനം നല്‍കിയിട്ടുണ്ട്. ശബരിമല സീസണില്‍ ഒബ്സര്‍വേഷന്‍ സൗകര്യമില്ലാതെ വന്നാല്‍ ആശുപത്രി പ്രവര്‍ത്തനത്തെ മാത്രമല്ല ആശുപത്രിയിലെത്തുന്ന രോഗികളെയും ഇത് കടുത്ത ദുരിതത്തിലാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ജീവനക്കാരുടെ താമസസൗകര്യമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നതും ഏറെ പ്രതിസന്ധികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: