Categories: Ernakulam

ഹര്‍ത്താല്‍: ബിജെപി പ്രകടനങ്ങളില്‍ പ്രതിഷേധമിരമ്പി

Published by

കൊച്ചി: പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം നഗരത്തില്‍ പ്രകടനം നടത്തി. എംജി റോഡില്‍ നിന്നും ആരംഭിച്ച പ്രകടനം. ബാനര്‍ജി റോഡ്‌, ഷണ്‍മുഖം റോഡ്‌, ഹോസ്പിറ്റല്‍ റോഡ്‌ വഴി ഷേണായിസ്‌ ജംഗ്ഷനില്‍ സമാപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌, നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്കുമാര്‍, ബാബുരാജ്‌ തച്ചേത്ത്‌, സി.ജി.രാജഗോപാല്‍, പി.ജി.അനില്‍കുമാര്‍, ടി.ബാലചന്ദ്രന്‍, ഡോ.ജലജ ആചാര്യ, സംശോധ്‌ ഹുസൈന്‍ സേട്ട്‌, കൗണ്‍സിലര്‍ സുധ ദിലീപ്‌, അയ്യപ്പന്‍കാവ്‌ മുരളി, കെ.ബി.മുരളി, എം.ഇ.രാമലഹിതന്‍, യു.ആര്‍.രാജേഷ്‌, എച്ച്‌.ദിനേശ്‌, ശെല്‍വരാജ്‌, ജോയി ജോര്‍ജ്‌, ഉപേന്ദ്രനാഥ പ്രഭു, കെ.എസ്‌.ദിലീപ്കുമാര്‍, സുനില്‍ തീരഭൂമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനത്തിനുശേഷം ഷേണായിസ്‌ ജംഗ്ഷനില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‌ ശാപവും ഭാരവുമായി തീര്‍ന്നിരിക്കുന്ന മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ്‌ ഹര്‍ത്താലിന്റെ വിജയം സൂചിപ്പിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. കെ.എസ്‌.സുരേഷ്കുമാര്‍ അദ്ധ്യക്ഷതവഹിച്ചു.

ആലുവ: ബിജെപി ആലുവ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിലക്കയറ്റത്തിനെതിരെ ആലുവ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ സംസ്ഥാന സമിതി അംഗം അഡ്വ.ഇ.കെ.നസീര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ വിജയന്‍ കുളത്തേരി, ജി.കലാധരന്‍, മണ്ഡലം പ്രസിഡന്റ്‌ എം.എന്‍.ഗോപി, ജനറല്‍ സെക്രട്ടറി കെ.ജി.ഹരിദാസ്‌, ടി.എസ്‌.ഷാജി, സെന്തില്‍കുമാര്‍, എന്‍.ചന്ദ്രശേഖരന്‍നായര്‍, എ.എം.ദിനേശ്കുമാര്‍, എം.കെ.മണിയന്‍, അഡ്വ.പി.ഹരിദാസ്‌, കര്‍ഷകമോര്‍ച്ച വൈസ്‌ പ്രസിഡന്റ്‌ കെ.ആര്‍.രാജശേഖരന്‍, ഒ.എസ്‌.മണി, ഇ.സി.സന്തോഷ്കുമാര്‍, രാജീവ്‌ മുതിരത്തോട്‌, ബേബി നമ്പ്യാലി, പി.കെ.വിശ്വനാഥന്‍, വിനോദ്‌ നെടുവന്നൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

പട്ടിമറ്റം: കുന്നത്തുനാട്‌ നിയോജക മണ്ഡലത്തിലെ വിവിധപഞ്ചായത്തുകളില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. വിവിധ തലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എന്‍.വിജയന്‍, ജനഃസെക്രട്ടറിമാരായ മനോജ്‌ മനക്കേക്കര, എം.സന്തോഷ്‌, എന്നിവര്‍ മണ്ഡലത്തിലെ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. കുന്നത്തുനാട്‌ പഞ്ചായത്തില്‍ കുമാരപുരത്ത്‌ നടന്ന പ്രതിഷേധ പ്രകടനം പി.സി.കൃഷ്ണന്‍, പി.പി.മോഹനന്‍, മുരളികോയിക്കര, എം.വി.രാജന്‍, റുനുപള്ളിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുത്തന്‍ കുരിശ്‌ പഞ്ചായത്തില്‍ കരിമുകള്‍, പുത്തന്‍ കുരിശ്‌ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.ആര്‍.ബാലന്‍, സി.എന്‍.വീജിഷ്‌, സുരേഷ്‌ കരിമുകള്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഴുവന്നൂര്‍ പഞ്ചായത്തില്‍ പ്രതിഷേധ പ്രകടനം നത്തി. അജി, പി.എന്‍.അശോകന്‍, സുഭാഷ്‌ വലമ്പൂര്‍, രാഗേഷ്‌ ഐരാപുരം, ബിന്ദു പുത്തേത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വാഴക്കുളം പഞ്ചായത്തില്‍ ഏഴിപ്രം, മാറമ്പിള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്‌ ടി.പി.മനോജ്‌, ഹരിഹരന്‍, അഭിലാഷ്‌, ടി.കെ.ശങ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തൃപ്പൂണിത്തുറ: പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തൃപ്പൂണിത്തുറയില്‍ പൂര്‍ണമായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച്‌ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ സംസ്ഥാന സമിതി അംഗം യു.മധുസൂദനന്‍, മണ്ഡലം പ്രസിഡന്റ്‌ വി.ആര്‍.വിജയകുമാര്‍, വൈസ്പ്രസിഡന്റ്‌ സുഭിഷ്‌, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ പ്രേംകുമാര്‍, കൗണ്‍സിലര്‍ ആര്‍.സാബു, യുവമോര്‍ച്ച ജോ.കണ്‍വീനര്‍ സുമേഷ്ണായ്‌ക്ക്‌, മുനിസിപ്പല്‍ നേതാക്കളായ പ്രഭാകരന്‍, സജിത്ത്‌, സുജേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

പള്ളുരുത്തി: പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ബിജെപി ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ചെല്ലാനത്ത്‌ പി.ഡി.പ്രവീണ്‍, എ.എ.ജോസി, പി.ആര്‍.നവീന്‍കുമാര്‍, എന്നിവരും, കുമ്പളങ്ങിയില്‍ എന്‍.എല്‍.ജയിംസ്‌, എന്‍.എസ്‌.സുമേഷ്‌, പി.പി.മോഹനന്‍, സി.കെ.തിലകന്‍ എന്നിവരും നേതൃത്വം നല്‍കി.

പെരുമ്പാവൂര്‍: പെട്രോള്‍ വിലവര്‍ധനവിനെതിരെ ബിജെപി അഹ്വാനം ചെയ്ത ഹര്‍ത്താല്‍ പെരുമ്പാവൂരിലും പരിസരങ്ങളിലും പൂര്‍ണമായിരുന്നു. മുഴുവന്‍ കടകമ്പോളങ്ങളും അടഞ്ഞ്‌ കിടന്നു. ബിജെപി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ ടൗണിലും, കൂവപ്പടി പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൂവപ്പടിയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പെരുമ്പാവൂര്‍ ടൗണില്‍ നടന്ന പ്രകടനത്തില്‍ നേതാക്കളായ കെ.ആര്‍.രാജഗോപാല്‍, എസ്‌.സി.ബാബുകുമാര്‍, കെ.സി.രവീന്ദ്രന്‍, എ.ആര്‍.രത്നരാജ്‌, കെ.പ്രഭാകരന്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൂവപ്പടിയില്‍ നടന്ന പ്രതിഷേധ പ്രകടനം ഐമുറിയില്‍ നിന്നാരംഭിച്ച്‌ തോട്ടുവ കവലയില്‍ സമാപിച്ചു. മണ്ഡലം സെക്രട്ടറി ബാബുകുമാര്‍ സംസാരിച്ചു. പ്രകാശ്‌ കെ.റാം ഷിബു രാജ്‌, സുജിത്‌, അഭിലാഷ്‌, മനോജ്‌ ഇളമ്പകപ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തൃപ്പൂണിത്തുറ: ഹര്‍ത്താലിനെ അനുകൂലിച്ച്‌ വിവിധതൊഴിലാളി സംഘടനകളുടേയും, ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിയുടേയും നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ പ്രതിഷേധ പ്രകടനം നടന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തിനുമുമ്പില്‍ നിന്നും ആരംഭിച്ച ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന്‌ വിവിധ മണ്ഡലം ഭാരവാഹികളും നേതാക്കളും നേതൃത്വം നല്‍കി.

മുളന്തുരുത്തിയില്‍ ബിജെപി നടത്തിയ പ്രതിഷേധ സമരം യുവമോര്‍ച്ച ജില്ല സെക്രട്ടറി പി.എച്ച്‌.സെയിലേഷ്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജകമണ്ഡലം സെക്രട്ടറി കെ.ആര്‍.രാജേഷ്‌ മുഖ്യപ്രഭാഷണം നടത്തി.

പ്രകടനത്തിന്‌ ബിജെപി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ കെ.എ.അജിത്‌,പി.വി.ദുര്‍ഗ്ഗാപ്രസാദ്‌, എ.ആര്‍.ഹരിദാസ്‌, ജിജി പേണാട്ടയില്‍, യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗം ശ്രീകാന്ത്‌ എസ്‌.കൃഷ്ണന്‍, കെ.ആര്‍.വിജയന്‍, വിജയ്‌ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചോറ്റാനിക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബൈക്ക്‌ തള്ളി പ്രതിഷേധിച്ചു. തുടര്‍ന്ന്‌ നടന്നയോഗം ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എസ്‌.സത്യന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി കെ.എസ്‌.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ചോറ്റാനിക്കര പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ എന്‍.സജീവ്‌, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ ടി.കെ.പ്രശാന്ത്‌, വൈസ്‌ പ്രസിഡന്റ്‌ പി.പി.സാനുകാന്ത്‌, കെ.കെ.ബാലകൃഷ്ണന്‍, മഹേഷ്കുമാര്‍, എം.എസ്‌.ഹരികുമാര്‍, ബിനു, വി.ബി.അജയന്‍ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

പിറവം: ഹര്‍ത്താലിനോടനുബന്ധിച്ച്‌ ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രകടനം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണി വല്ലയില്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ട്രഷറര്‍ കെ.ജി.രാജശേഖരമേനോന്‍, നിയോജകമണ്ഡലം സെക്രട്ടറി എം.എസ്‌.കൃഷ്ണകുമാര്‍, ആര്‍എസ്‌എസ്‌ ഖണ്ട്‌ കാര്യവാഹ്‌ പ്രഭാപ്രശാന്ത്‌ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന്‌ പിറവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ പൊന്നാങ്കുഴി, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ മോഹനന്‍ പിള്ള, പരമേശ്വരന്‍, ബിഎംഎസ്‌ സെക്രട്ടറി മാരായ സജി ചിറ്റേത്ത്‌, അനി കുന്നക്കാട്ടില്‍, പ്രഭാകരന്‍, വിനോദ്‌, വിന്‍സന്റ്‌, രമേശ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മൂവാറ്റുപുഴ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച്‌ ബി എം എസ്‌ പ്രവര്‍ത്തകര്‍ പണിമുടക്കി പ്രകടനം നടത്തി. വെള്ളൂര്‍ക്കുന്നം ബി എം എസ്‌ ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. മേഖലഭാരവാഹികളായ കെ. എ. അജി, വി. പി. സജീവ്‌, കെ.ജി.മനോജ്‌, പി. എസ്‌. ഷാജി, ജോസ്‌. കെ. തോമസ്സ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ട്രഷറര്‍ കെ. വി. മധുകുമാര്‍, സെക്രട്ടറി കെ. സി. സാബു എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

ബി ജെ പി നടത്തിയ ഹര്‍ത്താല്‍ മൂവാറ്റുപുഴയില്‍ പൂര്‍ണ്ണം. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയത്‌ ഒഴിച്ചാല്‍ വാഹനഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞ്‌ കിടന്നു. നഗരത്തില്‍ തുറന്ന്‌ പ്രവര്‍ത്തിച്ച ബാറുകള്‍ അടപ്പിക്കുകയും മദ്യപിക്കാന്‍ എത്തിയവരെ പറഞ്ഞ്‌ വിടുകയും ചെയ്തു. ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വാഹനം മാറാടി ഉന്നക്കുപ്പയില്‍ സമര അനുകൂലികള്‍ തടഞ്ഞു. നഗരത്തില്‍ നടത്തിയ പ്രകടനത്തിന്‌ മണ്ഡലം പ്രസി. കെ. കെ. ദിലീപ്‌ കുമാര്‍ നേതൃത്വം നല്‍കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by