ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ ഗുരുതര പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. പ്രധാനമന്ത്രി മന്മോഹന് സിങ്ങാണ് ഇക്കാര്യമറിയിച്ചത്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. നൂറോളം പേര്‍ക്കു പരുക്കുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: