ഗാങ്ടക്: സിക്കിമില്‍ ഭൂചലനത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ 50 സൈനികരെ കണ്ടെത്തി. എല്ലാവരും സുരക്ഷിതരാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
പ്രധാന ദേശീയപാത 31 എയിലെ രണ്ടു പ്രധാന ഭാഗങ്ങള്‍ ഭൂചലനത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഇതു രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. രണ്ടു വ്യോമസേന വിമാനങ്ങളിലായി ദേശീയ ദുരന്ത നിവാരണസേനയുടെ 200 അംഗ സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
തകരാറിലായ വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താത്കാലികമായി പുനഃസ്ഥാപിച്ചു. പ്രദേശത്തെ 85 ശതമാനം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: