Categories: Ernakulam

ടുറിസം വികസനത്തിനു കര്‍മപദ്ധതി തയ്യാര്‍

Published by

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി- മട്ടാഞ്ചേരി പൈതൃകമേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കികൊണ്ടുള്ള ടുറിസം വികസനത്തിന്‌ കര്‍മപദ്ധതിതയ്യാറായി. ഫോര്‍ട്ടുകൊച്ചി ടൂറിസം ഹെറിറ്റേജ്‌ സൊസൈറ്റിയുടെ നേതൃത്വത്തിലാണ്‌ വികസന പദ്ധതികള്‍ നടപ്പിലാക്കുകയെന്ന്‌ ഫോര്‍ട്ടുകൊച്ചി താലൂക്ക്‌ ഓഫീസ്‌ ഹാളില്‍ ചേര്‍ന്നയോഗം തീരുമാനിച്ചു. പൈതൃക കെട്ടിടങ്ങള്‍ നിലനിര്‍ത്തു ക അവയെ പരിരക്ഷിക്കുക, മേഖലയില്‍ മൂല്യവര്‍ധിത സേവനങ്ങള്‍ നടപ്പിലാക്കുക, ലോകനിലവാരത്തില്‍ അടിസ്ഥാനസൗകര്യമൊരുക്കുക, പ്രദേശിക ജനതയുമായി ചേര്‍ന്ന്‌ വികസനം നടപ്പിലാക്കുക തുടങ്ങിയവയടങ്ങുന്നതാണ്‌ ആദ്യഘട്ട കര്‍മ പദ്ധതി. ഇതിനായി പ്രത്യേക സംവിധാനമൊരുക്കുന്നതിനുയോഗം തീരുമാനിച്ചു. ഡോമനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ കേന്ദ്ര കൃഷിസഹമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ മുഖ്യാതിഥിയായിരുന്നു. ചീനവലകളുടെ സംരക്ഷണം. ടൂറിസം സൊസൈറ്റി ഏറ്റെടുത്ത്‌ സമയ ബന്ധിതമായി നടപ്പിലാക്കണമെന്ന്‌ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണി, സെക്രട്ടറി അജിത്‌ പാട്ടീല്‍ സ്റ്റാന്‍ഡിങ്ങ്‌ കൗണ്‍സില്‍ ചെയര്‍മാന്‍മാരായ കെ.ജെ.സോഹന്‍ ആര്‍.ത്യാഗരാജന്‍,ടി.കെ.അഷറഫ്‌, ഡിടിപിസി സെക്രട്ടറി ടി.എന്‍.ജയശങ്കര്‍, എന്നിവര്‍ സംസാരിച്ചു. ടുറിസം പദ്ധതി ചര്‍ച്ചയില്‍ കൗണ്‍സിലര്‍മാരായ ശ്യാമളാപ്രഭു, അഡ്വ.ആന്റണി കുരീത്തറ, മുഹമ്മദ്‌ ഹംസ (സിപിഎം) നാസര്‍ (സിപിഐ), കെ.വിശ്വനാഥന്‍ (ബിജെപി), ജയ്സണ്‍ മുഹമ്മദ്‌ അബ്ബാസ്‌ , എം.എം.സലീം, ദിവാകര്‍ ജി, റഹിം എന്നിവര്‍ സംസാരിച്ചു. ഫോര്‍ട്ടുകൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ്സ്റ്റാന്റും, ടുറിസം കെട്ടിടവും നവംബര്‍ ഒന്നിന്‌ ഉദ്ഘാടനം ചെയ്യുമെന്ന്‌ മേയര്‍ യോഗത്തില്‍ പറഞ്ഞു

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by