ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി പ്രവേശന കവാടത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തെത്തുടര്‍ന്ന് രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രത്തന്‍ ലാല്‍ (58) ആണ് ഇന്നലെ രാവിലെ മരിച്ചത്.
അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റിയിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭാര്യയെയും മക്കളെയും കാണണമെന്ന് ഇദ്ദേഹം കഴിഞ്ഞദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും ഇതിനനുവദിച്ചതായും അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലുള്ള വിവിധ ആശുപത്രികളിലായി 24 പേര് ഇപ്പോഴും ചികിത്സയിലാണ്. സ്ഫോടനത്തില്‍ 70ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: