കോട്ടയം: അന്യായമായ പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ഇന്നലെ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി,ഡിവൈഎഫ്ഐ,സോളിഡാരിറ്റി,സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധിക്കുകയും കേന്ദ്രമന്ത്രിമാരുടെ കോലം കത്തിക്കുകയും ചെയ്തു. അടിക്കടി ഉയരുന്ന പെട്രോള്‍ വിലവര്‍ദ്ധനവിലും നികുതി ഇളവ് ചെയ്യാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് ജനദ്രോഹപരമാണെന്ന് ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്റ്റ് സി.എന്‍.സുഭാഷ് പറഞ്ഞു. വിലവര്‍ദ്ധനവിന് സമാശ്വാസമായ നടപടി എടുക്കേണ്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ധനമന്ത്രി വിദേശത്താണെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. ഇത് കേരളത്തിലെ ജനങ്ങളോട് കോണ്‍ഗ്രസ് സര്‍ക്കാര്‍ കാട്ടുന്ന വഞ്ചനായാണെന്ന് എംസി റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.എന്‍.സുഭാഷ് പറഞ്ഞു. ഉപരോധ സമരത്തില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബിനു ആര്.വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ്പ്രസിഡണ്റ്റുമാരായ ബിജു ശ്രീധര്‍, കെ.എല്‍.സജീവന്, പ്രദീപ് ശങ്കര്‍, കെ.പി.ഭുവനേശ്, പി.ജെ.ഹരികുമാര്‍, കെ.ബി.രമേശ്, എന്‍.എസ്.രമേശ്, ശരത്കുമാര്, റോയ് കെ.തോമസ്, കെ.എല്‍.സന്തോഷ്കുമാര്‍, അനീഷ് കല്ലില്‍, രമേശ് കല്ലില്‍, ടി.ആര്.രാജീവ്, എം.മുരുകേശന്, എം.ജി.സുരേഷ്, എ.ബി.മുകേഷ്, പ്രശാന്ത് മാങ്ങാനം, നാസര്‍ റാവുത്തര്‍, കെ.ആര്.രാജു എന്നിവര്ഡ നേതൃത്വം നല്കി. പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതില്‍ എന്‍സിപി സംസ്ഥാ ന വൈസ്പ്രസിഡണ്റ്റ് ഉഴവൂറ്‍ വിജയന്, ജില്ലാ പ്രസിഡണ്റ്റ് ടി.വി.ബേബി, ജില്ലാ ജനറല്‍ സെക്രട്ടറി ബാബു കപ്പക്കാലാ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: