കാഞ്ഞങ്ങാട്: അജാനൂറ്‍ കടപ്പുറത്തെ കടലാക്രമണം തടയാന്‍ മണല്‍ചാക്ക് വെച്ച് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചു. കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് ചിത്താരി അഴിമുഖം മുന്നൂറ് മീറ്ററോളം മാറിയിരുന്നു. ഇത് കടലോരത്തിനും ഫിഷ് ലാണ്റ്റിംഗ് സെണ്റ്ററിനും ഭീഷണിയായിരുന്നു. ആയ്യായിരം മണല്‍ ചാക്കെങ്കിലും ഭിത്തികെട്ടാന്‍ വേണ്ടി വരും. എന്നാല്‍ മൂവായിരം മണല്‍ ചാക്ക് ഉപയോഗിച്ചാണ് ഭിത്തികെട്ടിയിരിക്കുന്നത്. ഇനി രണ്ടായിരം ചാക്കുംകൂടി കണ്ടെത്തേണ്ടതുണ്ട്. നാട്ടുകാരും മത്സ്യതൊഴിലാളികളുമടക്കം ഇരുന്നൂറോളം പേരാണ് ഭിത്തി കെട്ടുന്നത്. മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാതെയാണ് തൊഴിലില്‍ ഏര്‍പ്പെട്ടത്. 1 ലക്ഷം രൂപയോളം ഭിത്തി കെട്ടല്‍ പ്രവര്‍ത്തിക്ക് ചെലവ് വരും. അജാന്നൂറ്‍ പഞ്ചായത്തില്‍ നിന്ന് പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി തുകയ്‌ക്ക് ജില്ലാ അധികൃതരെ കാണാനിരിക്കുകയാണ് നാട്ടുകാരും പഞ്ചായത്ത് മെമ്പര്‍ ചന്ദ്രനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: