Categories: Kasargod

പഞ്ചായത്ത്‌ അധികൃതരുടെ അനാസ്ഥ: ചെറുവത്തൂറ്‍ ടൗണ്‍ മാലിന്യത്തില്‍ വീര്‍പ്പ്‌ മുട്ടുന്നു

Published by

ചെറുവത്തൂറ്‍: പഞ്ചായത്ത്‌ അധികൃതരുടെ അനാസ്ഥ മൂലം ചെറുവത്തൂറ്‍ ടൗണ്‍ മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നു. പഞ്ചായത്ത്‌ ഓഫീസിന്‌ മൂക്കിന്‌ താഴെ മാലിന്യ പ്ളാണ്റ്റിനടുത്ത്‌ ആഴ്ചകളായി പ്ളാസ്റ്റിക്‌, മത്സ്യം, പച്ചക്കറി തുടങ്ങിയ മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കയാണ്‌. ഇവ നീക്കം ചെയ്യാന്‍ ചെറുവത്തൂറ്‍ പഞ്ചായത്ത്‌ അധികൃതര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇതുമൂലം സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും ജീവനക്കാരും നാട്ടുകാരും മൂക്ക്‌ പൊത്തി കഴിയേണ്ട അവസ്ഥയിലാണ്‌. കുമിഞ്ഞു കൂടി കിടക്കുന്ന മാലിന്യങ്ങള്‍ക്ക്‌ ചിലര്‍ തീവെക്കുന്നത്‌ പരിസരവാസികള്‍ക്ക്‌ ദുരിതമാവുന്നുണ്ട്‌. മാലിന്യ കൂമ്പാരം കൊണ്ട്‌ വീര്‍പ്പ്‌ മുട്ടിയ നാട്ടുകാര്‍ അധികൃതര്‍ക്കെതിരെ നിയമ നടപടി ആരംഭിച്ച കഴിഞ്ഞു. അഞ്ച്‌ വര്‍ഷം മുമ്പ്‌ ലക്ഷങ്ങള്‍ ചില വിട്ട്‌ ചെറുവത്തൂറ്‍ പഞ്ചായത്ത്‌ അധികൃതര്‍ സ്ഥാപിച്ച മാലിന്യ സംസ്ക്കരണ പ്ളാണ്റ്റ്‌ ഉപയോഗ ശൂന്യമായിട്ട്‌ വര്‍ഷങ്ങളായി. മാലിന്യം സംസ്ക്കരിച്ച്‌ അതില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച്‌ തെരുവ്‌ വിളക്കുകള്‍ കത്തിക്കുന്ന പദ്ധതിയാണ്‌ പഞ്ചായത്ത്‌ അനാസ്ഥമൂലം ഉപയോഗ ശൂന്യമായി കാട്‌ പിടിച്ചു കിടക്കുന്നത്‌. മികച്ച ശുചിത്വ പഞ്ചായത്തുകള്‍ക്കുള്ള നിര്‍മ്മല്‍ പുരസ്ക്കാരം നേടിയ പഞ്ചായത്തിലെ മാലിന്യ സംസ്ക്കരണം ഇത്തരത്തിലായത്‌ വാന്‍ പ്രതിഷേധത്തിനിടവരുത്തിയിട്ടുണ്ട്‌. മഴക്കാലമായതിനാല്‍ മാലിന്യം കൂട്ടിയിടുന്നത്‌ മൂലം പകര്‍ച്ച വ്യാധികള്‍ പിടിപെടുമോ എന്ന ഭീതിയിലാണ്‌ നാട്ടുകാരും വ്യാപാര – സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts