ട്രിപ്പോളി: സമുദ്രതീരത്തുള്ള ഗദ്ദാഫിയുടെ ജന്മദേശമായ നിര്ട്ടെയുടെ പ്രാന്തപ്രദേശത്ത് സര്‍ക്കാര്‍സേന എത്തിയതായി വക്താവ് അറിയിച്ചു. പട്ടണത്തിന്റെ തെക്കും പടിഞ്ഞാറും സേന ഉപരോധം തീര്‍ത്തിരിക്കുന്നു.
ഗദ്ദാഫി വിരുദ്ധ സേനകള്‍ക്ക് സിര്ടെയിലെ ഏറ്റുമുട്ടലില്‍ നാലുസൈനികരെ നഷ്ടപ്പെട്ടു. ഏഴു പട്ടാളക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വക്താവ് അറിയിച്ചു. എന്നാല്‍ ആയിരക്കണക്കിന് ഗദ്ദാഫി അനുകൂലികള്‍ സര്‍ക്കാര്‍ ഭരണകൂടത്തില്‍നിന്ന് ലിബിയയെ മോചിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുന്നതായി ഗദ്ദാഫിയുടെ വക്താവ് മൂസ ഇബ്രാഹിം ഒരു സിറിയന്‍ ടിവി ചാനലിനോട് വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച ഗദ്ദാഫി അനുകൂല സൈന്യത്തിന്റെ അധീനതയിലുള്ള ബാനി വാലിദില്‍ തങ്ങള്‍ ഉടന്‍ പ്രവേശിക്കുമെന്ന് സര്‍ക്കാര്‍ സേന അവകാശവാദമുന്നയിച്ചിരുന്നെങ്കിലും അതു പ്രാവര്‍ത്തികമായില്ല.
ഇതിനിടെ ബെന്ഗാസിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനേയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്കോസിയേയും ജനക്കൂട്ടം ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. അവര്‍ താല്‍ക്കാലിക സര്‍ക്കാരിന്റെ നേതാവ് മുസ്തഫ അബ്ദുള്സലീലുമായി സംഭാഷണം നടത്തി. നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന് പിന്തുണ പ്രഖ്യാപിച്ച നേതാക്കള്‍ ലിബിയയിലെ മര്വീലിയാ സ്വത്തുക്കള്‍ വിട്ടുകൊടുക്കുന്നതിനെക്കുറിച്ചും ഖാനികള്‍ക്ക് അംഗീകാരം നല്‍കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. നേരത്തെ കനത്ത സുരക്ഷയോടുകൂടിയാണ് ഇരുവരും ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ ശക്തികേന്ദ്രമായ ബെന്ഗാഴിയിലെത്തിയത്. രാജ്യത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ കഴിഞ്ഞ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിനന്ദിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള പ്രതിസന്ധി വരാനിരിക്കുന്നതേയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: