ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ അനുകൂലിയായ ഗോത്ര നേതാവിന്റെ ശവസംസ്കാര ചടങ്ങില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രമുഖ ഗോത്രവര്‍ഗ നേതാവായ മാലിക് മുഹമ്മദ് സറീന്റെ മരുമകന് ബക്കത്ത് ഖാന്റെ ശവസംസ്കാര ചടങ്ങിനിടെയായിരുന്നു ആക്രമണം. 68 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.
ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് താലിബാനാണെന്ന സൂചനകളും ശക്തമാണ്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ഖൈബര്‍ പക്തുനിയ പ്രവിശ്യയിലെ ദിര് ജില്ലയിലാണ് ചാവേര്‍ ആക്രമണം നടന്നത്. ഈ പ്രദേശത്ത് ഈയാഴ്ച നടക്കുന്ന രണ്ടാമത്തെ ചാവേര്‍ ആക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: