Categories: World

ഡെന്മാര്‍ക്കില്‍ വനിതാ പ്രധാനമന്ത്രി

Published by

കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്കില്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ നേതാവ്‌ ഹെലി തോണിംഗ്‌ ഷ്‌മിഡ്‌ പ്രധാനമന്ത്രിയായി theരഞ്ഞെടുക്കപ്പെട്ടു. അവിടത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണവര്‍.

ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവായിരുന്ന നീല്‍ കിനക്കിന്റെ മരള്‍ സ്റ്റിഫന്‍ കിനകിന്റെ പത്നിയാണ്‌ ഹെലി. പത്ത് വര്‍ഷമായി പ്രതിപക്ഷത്തായിരുന്ന ഇടതുസഖ്യം ഇക്കുറി ഹെലിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയതാണ്‌.

179 അംഗ പാര്‍ലമെന്റില്‍ 89 സീറ്റ്‌ ഇടതു സഖ്യം നേടി. വലതു സഖ്യത്തിന്‌ 86 സീറ്റുണ്ട്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by