കോട്ടയം : കാര്‍ഷികവിളകളില്‍ രോഗനിയന്ത്രണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ എതു തരത്തിലുള്ളവയായിരുന്നാലും അവയുടെ ഉപയോഗം ശ്രദ്ധാപൂര്‍വ്വമായിരിക്കണമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. തോട്ടവിളകളെ ബാധിക്കുന്ന ഫൈറ്റോഫ്തോറ രോഗങ്ങളും അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഫൈറ്റോഫ്തോറ ൨൦൧൧ ണ്റ്റെ ഭാഗമായി കോട്ടയത്തുള്ള റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിണ്റ്റെയും പ്രദര്ശനത്തിണ്റ്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബറിനെ ബാധിക്കുന്ന മിക്ക രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാനുള്ള കാലാനുസൃതമായ മാര്‍ഗ്ഗങ്ങള്‍ റബ്ബര്‍ബോര്‍ഡ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും സസ്യ സംരക്ഷണ വസ്തുക്കളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ഷകരെ കൂടുതല്‍ ബോധവാന്മാരാക്കാന് ബോര്‍ഡ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഫൈറ്റോഫ്തോറ ഗവേഷണരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എഫ്ഏഒ കണ്സള്ട്ടണ്റ്റും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേര്ച്ചിണ്റ്റെ മുന്‍ ഡയറക്ടറുമായ ഡോ.വൈ.ആര്.ശര്‍മ്മയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഉദ്ഘാടനയോഗത്തില്‍ റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഷീല തോമസ് അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക രാസവസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കാനാവില്ലെങ്കിലും തോട്ടങ്ങളില്‍ അവയുടെ ശരിയായ അളവിലും രീതിയിലുമുള്ള ഉപയോഗം ഉറപ്പാക്കേണ്ടതുണ്ടെന്ന് ചെയര്മാന് പറഞ്ഞു. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം പുറത്തിറക്കുന്ന നാലു പുസ്തകങ്ങളുടെ പ്രകാശനവും ഷീല തോമസ് നിര്‍വ്വഹിച്ചു. മികച്ച പ്ളാണ്റ്റര് മൈക്കിള്‍ കള്ളിവയലില്‍, റബ്ബര്‍ബോര്‍ഡ് മെമ്പര്‍മാരായ തോമസ് കല്ലാടന്‍, ജോര്‍ജ്ജ് വാലി, റബ്ബര്പ്രൊഡക്ഷന് കമ്മീഷണര്‍ ഡോ.ജെ.തോമസ് എന്നിവര്‍ ചെയര്‍മാനില്‍ നിന്ന് പുസ്തകങ്ങളുടെ ആദ്യപ്രതി ഏറ്റുവാങ്ങി. ഫൈറ്റോഫ്തോറ 2011-ണ്റ്റെ ജനറല്‍ കണ്‍വീനറും ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ജേക്കബ് മാത്യു നന്ദി പറഞ്ഞു. പരിപാടിയുടെ സമാപനദിവസമായ സെപ്തംബര്‍ 17-ന് നടക്കുന്ന കര്‍ഷകസംഗമം റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഷീല തോമസ് ഉദ്ഘാടനം ചെയ്യും. ഹാരിസണ്‍സ് മലയാളം വൈസ് പ്രസിഡണ്റ്റ് സി.വിനയരാഘവന്‍ സസ്യസംരക്ഷണം – കര്ഷകവീക്ഷണത്തില് എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും. തുടര്‍ന്ന് കര്‍ഷകശ്രീ കെ.സി.കുര്യാക്കോസ്, കര്‍ഷകശ്രീ ടി.വി.തോമസ്, സജി മാത്യു, പി.എ.എബ്രഹാം, രാജു അലക്സ്, കെ.ജോര്‍ജ് ജോണ്‍, ബിന്നി മാത്യൂ, ഇ.രാധാകൃഷ്ണന്, ഡി.എസ്.സുരേഷ്കുമാര്‍, ജോണി മാത്യൂ, പി.ഐ.ദേവസ്യ തുടങ്ങിയ കര്‍ഷകര്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത സസ്യസംരക്ഷണമാര്ഗ്ഗങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: