പിരമിഡ് ഭരണസമ്പ്രദായവും പാരലല്‍ ഭരണ സമ്പ്രദായവും അനുഭവിച്ചറിഞ്ഞ നമ്മുടെ നാട് ഇന്ന് ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ നന്മയും തിന്മയും ഏറ്റുവാങ്ങി ജീവിക്കുകയാണ്. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടേതായാലും കുറെ നേതാക്കന്മാരും അവരുടെ ശിങ്കിടികളും അഴിമതിക്കാരായി പോയതാണ് ഈ നാടിന്റെ ഏറ്റവും വലിയ ശാപം. ഇതിനെല്ലാം ഒരു മാറ്റം വരണമെന്ന് നാടിനെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?
പ്രശ്നങ്ങളുടെ നടുവിലാണ് നാമിന്ന് ജീവിക്കുന്നത്. എന്തെല്ലാം പ്രശ്നങ്ങളാണ്? അര്‍ദ്ധപട്ടിണിക്കാര്‍, ഒരു തുണ്ടു ഭൂമിയില്ലാത്തവര്‍, പുര നിറഞ്ഞുനില്ക്കുന്ന പെണ്‍കുട്ടികളെ കെട്ടിച്ചയക്കുവാന് നിവര്‍ത്തിയില്ലാത്തവര്‍, രോഗം ചികിത്സിച്ചു മാറ്റാന്‍ ദാരിദ്ര്യംകൊണ്ട് സാധിക്കാത്തവര്‍, അന്യരുടെ കുട്ടികളെ പെറ്റ് വളര്‍ത്താന്‍ വീണ്ടും വീണ്ടും ശരീരം വില്ക്കുന്നവര്, മാനസികരോഗമൊന്നുമില്ലാതെ തന്നെ വര്‍ഷങ്ങളായി മാനസിക രോഗാശുപത്രികളില് കഴിയാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍ എന്നിങ്ങനെ സമൂഹത്തിന്റെ താഴെ തട്ടില്‍ ജീവിക്കുന്ന കുറെ മനുഷ്യക്കോലങ്ങള്‍ ഇവിടെയുണ്ടെന്നുള്ളത് ആരും മറക്കരുത്. അവര്‍ക്കുവേണ്ടി നാം എന്തെങ്കിലും ചെയ്തേ പറ്റൂ.
സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള രാജ്യത്തിന്റെ യാത്ര ഇന്ന് സമസ്ത മേഖലകളെയും ഗ്രസിച്ചിരിക്കുന്ന അരാജകത്വത്തിലെത്തി നില്‍ക്കുകയാണെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.
ആഗോള വല്ക്കരണവും ഉദാരവല്ക്കരണവും സ്വകാര്യവല്‍ക്കരണവും എല്ലാം കൂടി ഉരുള ഉരുട്ടി സാധാരണക്കാരന്റെ വായില്‍വച്ചു കൊടുത്താല്‍ അവനെങ്ങനെ വിഴുങ്ങും എന്ന് വിളമ്പുന്നവര്‍ ഓര്‍ക്കണം. സ്വകാര്യവല്‍ക്കരണം കൊണ്ട് നല്ല സേവനം ചിലപ്പോള്‍ കിട്ടിയേക്കാം. പക്ഷേ അതിന് വലിയ വില കൊടുക്കേണ്ടി വരും. കാലക്രമേണ സാധാരണക്കാരുടെ നട്ടെല്ലൊടിയും.
ഇവിടെ ഇന്ന് വേണ്ടത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും തൊഴിലില്ലായ്മക്കെതിരെയുമുള്ള വഴികളാണ്. സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്ന് രാഷ്ട്രനിര്‍മാണത്തിന് ഇന്ത്യ കൈക്കൊണ്ട ദേശീയ സമീപനത്തില്‍നിന്നുള്ള തിരിച്ചുപോക്കാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണമെന്നത് പലര്‍ക്കുമറിയാം. ആഗോളവല്‍ക്കരണം പൊതുമേഖലയെ മാത്രമല്ല സ്വകാര്യമേഖലയെയും തകര്‍ക്കും.
നമ്മുടെ കാലാവസ്ഥക്കനുസരിച്ച് ഒരു മാറ്റമാണ് ഇന്ന് ഇന്ത്യക്ക് വേണ്ടത്. ഇന്ത്യയുടെ വന്‍കടം നികത്താനുള്ള ഒരു പോംവഴി കണ്ടെത്തണം. ദരിദ്ര ജനതക്ക് ജീവിക്കുവാനുള്ള ചുറ്റുപാടും ഉണ്ടാക്കിക്കൊടുക്കണം. തൊഴിലില്ലായ്മ എന്ന പ്രശ്നവും പരിഹരിക്കണം. അതിനുവേണ്ടി ഒരു പോംവഴികള്‍ ആരായേണ്ടതുണ്ട്.
ഇതിന് വേണ്ട മൂലധനം ജനങ്ങളില്‍നിന്നും ഓഹരിയായി സമാഹരിക്കുകയോ, വിദേശരാജ്യങ്ങളില്‍നിന്നും കടമെടുക്കുകയോ ആവാം. ഇതില്‍നിന്നും കിട്ടുന്ന വന്‍ ലാഭം വിദേശ കടങ്ങള്‍ വീട്ടുന്നതിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ഉപയോഗിക്കാം. ധാരാളം തൊഴിലവസരങ്ങള്‍ കൈവരുന്നതോടുകൂടി തൊഴിലില്ലായ്മ ഒരുപരിധിവരെ കുറയ്ക്കാനും സാധിക്കുന്നു. തല്ക്കാലം നമുക്ക് ഈ സംവിധാനത്തെ ‘കിറശമി ചമശ്ിമഹ ടീരശമഹ അരശേ്ശ്യേ എീൃരല’ അഥവാ കചടഅഎ (നീതി) എന്നു വിളിക്കാം.
ടാറ്റ, ബിര്‍ള, അംബാനി തുടങ്ങി സ്വകാര്യ വ്യക്തികളുടെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കചടഅഎന്റെ ഉല്‍പ്പന്നങ്ങളും മാര്‍ക്കറ്റില്‍ മത്സരത്തിനെത്തണം. കചടഅഎ ന്റെ പല ഉല്‍പ്പന്നങ്ങളും ഒരൊറ്റ പേരില്‍ ആകയാല്‍ പരസ്യ ചെലവ് ധാരാളം കുറക്കാന്‍ സാധിക്കുന്നു.
പാവപ്പെട്ട പൊതുജനങ്ങള്‍ക്ക് റേഷന്‍ കടവഴി സൈക്കിള്‍, ടിവി, മറ്റു ഗൃഹോപകരണങ്ങള്‍ എന്നിവ ന്യായവിലയ്ക്ക് ലഭ്യമാക്കാനും സാധിക്കും. നല്ല ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുക വഴി വിദേശനാണ്യം നേടിത്തരും. ലോകവിപണിയില്‍ ചൈനയോടും ജപ്പാനോടുമൊപ്പമെത്താന്‍ ഇന്ത്യക്ക് കഴിയും.
ധാരാളം തൊഴിലവസരങ്ങള്‍ കൈവരുന്നതോടുകൂടി തൊഴിലില്ലായ്മ ഒരു പരിധിവരെ കുറയ്ക്കാനും യുവതീയുവാക്കള്‍ക്ക് കൈവശം ധാരാളം പണം ലഭിക്കുവാനും സാധിക്കും.
ദേശരക്ഷയ്ക്കുവേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍ വിപുലീകരിച്ച് സാധാരണ ജനങ്ങള്‍ക്കുവേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ കൂടി ഉണ്ടാക്കി വിപണനം ചെയ്യുകയാണ് വേണ്ടത്. സേനയില്‍ അഴിമതി ഇല്ലെന്നല്ല. പക്ഷെ പൊതുവെ കുറവാണ്. ശിക്ഷ കൂട്ടിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ.
ഇങ്ങനെയുള്ള ശക്തമായ ഒരു സംവിധാനത്തിന് മറ്റു സ്വകാര്യ കമ്പനികളോട് മത്സരിച്ച് ജയിക്കാനും അവരുടെ തന്ത്രങ്ങളെ പരാജയപ്പെടുത്താനും അതുവഴി നല്ല സാധനങ്ങള്‍ ജനങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയില്‍ ലഭ്യമാക്കാനും സാധിക്കും. റഷ്യയിലും ചൈനയിലും മറ്റുമുള്ള പട്ടാള ഭരണമല്ല ഉദ്ദേശിക്കുന്നത്. സമരവും ബന്ദും ഒന്നുമില്ലാതെ സുഗമമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ് പ്രാവര്‍ത്തികമാക്കേണ്ടത്.മിലിട്ടറി സംവിധാനമായതുകൊണ്ട് അഴിമതി വളര്‍ന്നുവരാതെ സൂക്ഷിക്കുവാനും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരെ ശക്തമായി ശിക്ഷിക്കുവാനും അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാക്കുവാനും സാധിക്കും. ഇന്ത്യയിലെ ഇന്നത്തെ ജനാധിപത്യ സംവിധാനത്തില്‍ ചെയ്യാവുന്ന ഒരു വലിയ കാര്യമായിരിക്കും ഇത്. ശ്രദ്ധിച്ച് നടത്തിയാല്‍ കുറച്ച് കാലംകൊണ്ട് ഇന്ത്യ ലോകരാജ്യങ്ങളില്‍ വന്‍ശക്തിയായി തീരുമെന്ന് നമുക്ക് നിസ്സംശയം പറയാം.
-അജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: