ഏതൊ ജന്മാന്തരഭാഗ്യം കൊണ്ടാകാം നമുക്ക് മനുഷ്യജന്മം കിട്ടിയത്. അങ്ങനെയെത്രയോ മനുഷ്യജന്മങ്ങള് ഇതിന് മുമ്പ് നമുക്ക് കിട്ടിയിട്ടുണ്ട്. അങ്ങനെയുള്ള നമ്മള് പാരമ്പര്യത്തില്‍ നിന്ന് മാറാന്‍ കഴിയാതെ പലതും പ്രവൃത്തിച്ച് സ്വയം ഭാഗ്യം നഷ്ടപ്പെടുത്തുകയാണ്.
ഒന്പത്ഗോളങ്ങളുടെ ചരിത്രസത്യമാണ് ഒരു ജീവനില്‍ ഉതകി നില്‍ക്കുന്നത്. അതിനെ ബുദ്ധികൊണ്ട് അളക്കുന്ന ജ്ഞാനത്തിന്റെ വൈഭവത്തില്‍ തെളിക്കാനിവില്ല. ഇടം സ്വയം പ്രകാശം എന്ന ആയിരക്കണക്കിന് വെട്ടവെളികളില് കൂടി കടന്ഞ്ചെന്ന് കാലങ്ങളുടെ മാറ്റത്തനോത്ത് കടന്ന് ചെന്ന് അനവധി ഭൂമണ്ഡലങ്ങളെ തെളിച്ചെടുക്കുന്ന ധര്മഗതിയുടെ യോഗ്യതയെ നിര്‍ണയിക്കുന്ന ഗുരുവിനും ആ ഗുരുവിന്റെ ധര്‍മം ഉതകിനില്കുന്ന ശിഷ്യനും കൂടിയെ അതിനെ തെളിക്കാനാവൂ.
കാലധര്‍മത്തിന്റെ വിജ്ഞാനവീഥിയില്‍ യുഗാന്തരങ്ങള്‍ ചുറ്റി സഞ്ചരിച്ചുവന്ന മഹാത്മാവാണ് ജ്ഞാനി. തപോവൃത്തി കാലചക്രത്തില്‍ കയറി യുഗധര്‍മം പാലിച്ച് ഒരിക്കലും തെറ്റുകൂടാതെ വന്ന ആ മഹാത്മവിന്റെ ജീവനാണ് ബ്രഹ്മനിശ്ചയത്താല്‍ മാറ്റി നിര്‍ത്തപ്പെട്ടത്. ഈ ജീവനാണ് കാലന്തരങ്ങള്ക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: