ഹൈദരബാദ്: ആന്ധ്രപ്രദേശില്‍ അനന്ത്പൂര്‍ ജില്ലയിലെ മാമിലപള്ളിയില് ഇന്ന് രാവിലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു തെലുങ്ക് ദേശം പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു. വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു.
ആന്ധ്രാപ്രദേശിലെ പിന്നോക്കമേഖലയും വരള്‍ച്ച ബാധിത പ്രദേശവുമാണ് മാമിലപ്പള്ളി. ഇവിടെ നാട്ടുകാര്‍ ഗ്രാമങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കുക പതിവാണ്. അത് ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുതയ്ക്കും അക്രമങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യുന്നു.
15 വര്‍ഷത്തിനിടെ അഞ്ഞൂറോളം പേരാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്കി ചുവടുറപ്പിക്കാന്‍ കോണ്‍ഗ്രസും തെലുങ്കുദേശവും ശ്രമിക്കുന്നത് ശത്രുത ആളിക്കത്താനും ഇടയാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: