ബീജിങ്: ജപ്പാനില്‍ റിക്റ്റര്‍ സ്കെയ്ലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഇബാരകി തീരത്തിനടത്തു സമുദ്രത്തില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവ കേന്ദ്രം.
നാശനഷ്ടമോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങള്‍ ഭയചകിതരായി വീടുകള്‍ വിട്ടിറങ്ങി. മാര്‍ച്ച് 11നുണ്ടായ ഭൂചലനത്തിലും സുനാമിയിലും ഇരുപതിനായിരത്തോളം ആളുകളാണു മരിക്കുകയോ കാണാതാകുകയോ ചെയ്തത്.
തുടര്‍ന്നുണ്ടായ ആണവ ഭീഷണിയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ക്കു വീടുകള്‍ വിട്ടു പോകേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: