വൈക്കം : ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടയായാ സുലഭയുടെ സാനിറ്ററി പദ്ധതിയുടെ ഭാഗമായി രൂപകല്പന ചെയ്തിട്ടുള്ള മൊബൈല്‍ ടോയ്ലറ്റ് യൂണിറ്റ് കോട്ടയം ജില്ലയില്‍ ആദ്യമായി വൈക്കം നഗരസഭയില്യത്തി .സംസ്ഥാനത്ത് തിരുവനന്തപുരം,കൊല്ലം,കോര്‍പറേഷനുകളില്‍ മാത്രമേ ഇത്തരത്തിലുള്ള ടോയ്ലറ്റ് സംവിധാനം നിലവിലുള്ളൂ. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു മാറ്റാന്‍ ആധുനിക സംവിധാനത്തിലുള്ള മൊബൈല്‍ ടോയിലറ്റ് സംവിധാനമാണിത്.ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ തെക്കേനട മോഹന്‍ നിവാസില്‍ കെ.മോഹന്‍ദാസാണ് ഈ സംരംഭം നഗരസഭയ്ക്ക് സ്പോണ്സര് ചെയ്തിരിക്കുന്നത്.ഏഴു ടോയ്ലറ്റുകളുള്ള സംവിധാനമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: