Categories: Kerala

മുത്തൂറ്റ്‌ ഗ്രൂപ്പ്‌ സര്‍ക്കുലര്‍ പൗരാവകാശ നിഷേധം: ഹിന്ദു ഐക്യവേദി

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കേതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്പ്‌ ലിമിറ്റഡ്‌ എക്സിക്യൂട്ടീവ്‌ സെക്രട്ടറിയുടെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഹിന്ദുവിരുദ്ധവും പൗരാവകാശ നിഷേധവുമാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌. ബിജു ആരോപിച്ചു.

മുല്ലപ്പൂ ചൂടുന്നതിനും ചന്ദനം, സിന്ദൂരം കുറി എന്നിവ തൊടുന്നതിനും സ്ത്രീകള്‍ സീമന്ത രേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കണ്ണെഴുതുന്നതിനും വിലക്ക്‌ ഏര്‍പ്പെടുത്തിക്കൊണ്ടാണ്‌ എക്സ്ക്യൂട്ടീവ്‌ സെക്രട്ടറി ഷൈനി തോമസ്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്‌.

ഹിന്ദുവിരുദ്ധമായ താലിബാന്‍ മോഡല്‍ സര്‍ക്കുലര്‍ മുത്തൂറ്റ്‌ കമ്പനി പിന്‍വലിച്ച്‌ കേരളീയ സമൂഹത്തോട്‌ മാപ്പു പറയണം. കുറിതൊടുന്നതും മംഗല്യവതികള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നതും സംസ്കാരത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണ്‌. ഹിന്ദു സമൂഹം എന്നും പവിത്രമായി കാത്തു സൂക്ഷിക്കുന്ന ധാര്‍മിക മൂല്യങ്ങളെയും തത്ത്വങ്ങളെയും വിവേചനപരമായി കാണുന്ന മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഈ നടപടിയിലൂടെ നാടിന്റെ സംസ്കാരത്തെ തന്നെയാണ്‌ വെല്ലുവിളിക്കുന്നതെന്നും ഇ.എസ്‌ ബിജു പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by