ഫലൂജ: ഇറാഖില്‍ ബോംബാക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഫലൂജയില്‍ നിന്നു 85 കിലോമീറ്റര്‍ അകലെ ഹബാനിയയിലെ സൈനിക കേന്ദ്രത്തിലാണു സംഭവം.
സൈനിക ബസിനു നേരെയായിരുന്നു ആക്രമണം. പരിശീലനം കഴിഞ്ഞു സൈനികര്‍ ഭക്ഷണം കഴിക്കാന്‍ ബസില്‍ റെസ്റ്ററന്റിലേക്കു പോകുമ്പോഴായിരുന്നു സ്ഫോടനം നടന്നത്.
ഇതിനിടെ അല്‍ ഹംസ നഗരത്തില്‍ ഒരു ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ക്കു പരുക്ക്. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: