മേല്‍പ്പറമ്പ്: കാറുകളിലും ബൈക്കുകളിലും എത്തിയ സംഘം വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം നടത്തി 93,൦൦൦ രൂപ കൊള്ളയടിച്ചു. അക്രമത്തില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റു. മേല്‍പ്പറമ്പിലെ അബ്ദുള്ള (5൦), മകന് അഷറുദ്ദീന് (18), റഷീദ് (18), നാസര്‍ (3൦), ഇഷാഖ് (2൦) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നു കാറുകളിലും 1൦ ബൈക്കുകളിലും എത്തിയ അക്രമിസംഘം എം.എം.കെ.ഹാര്‍ഡ്വേഴ്സ്, അബ്ദുള്ളയുടെ ഹില്‍ടോപ്പ് ഹോട്ടല്‍, ഹുസൈണ്റ്റെ യൂണിവേഴ്സല്‍ പെയിണ്റ്റ് കട എന്നിവയ്ക്കു നേരെയാണ് അക്രമം നടത്തിയ പെയിണ്റ്റ് കടയില്‍ നിന്നു 8൦,൦൦൦ രൂപയും ഹോട്ടലില്‍ നിന്ന് 5,൦൦൦ രൂപയും ഹാര്‍ഡ്വേഴ്സില്‍ നിന്നു 8,൦൦൦ രൂപയും അക്രമികള്‍ കൊള്ളയടിച്ചതായി പരാതി ഉണ്ട്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെയാണ് സംഘടിതമായ അക്രമം നടന്നത്. ബൈക്ക് റൈസിനെച്ചൊല്ലി നേരത്തെ ഉണ്ടായ തര്‍ക്കത്തിണ്റ്റെ തുടര്‍ച്ചയാണ് അക്രമം നടന്നതെന്നു പൊലീസ് പറഞ്ഞു. വാഹനങ്ങളില്‍ എത്തിയ അക്രമി സംഘം കണ്ണില്‍ കണ്ടെതെല്ലാം അടിച്ചു തകര്ക്കുകയായിരുന്നുവെന്നുപറയുന്നു. വിവരം ഉടന്‍ തന്നെ അറിയിച്ചുവെങ്കിലും പോലീസ് എത്താന്‍ വൈകിയതായി ആക്ഷേപമുണ്ട്. പട്ടാപ്പകല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം ഉണ്ടായത് വ്യാപകമായ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. ഇടയ്ക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാകാറുള്ള മേല്‍പ്പറമ്പില്‍ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും അതിനു അധികൃതര്‍ തയ്യാറായിട്ടില്ല. ബേക്കല്‍, കാസര്‍കോട് പൊലീസില്‍ സ്റ്റേഷന് പരിധികളുടെ അതിര്‍ത്തിയാണ് മേല്‍പ്പറമ്പ് ടൗണ്‍. ഇതിണ്റ്റെ പരിധിയെച്ചൊല്ലി പലപ്പോഴും പൊലീസും തര്‍ക്കത്തിലേര്‍പ്പെടാറുണ്ട്. ഇതിണ്റ്റെ കെടുതി അനുഭവിക്കേണ്ടി വരുന്നത് നാട്ടുകാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: