പെഷവാര്‍: പാകിസ്ഥാന് പട്ടണമായ പെഷവാറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് ഭീകരര്‍ ഡ്രൈവറെയും മൂന്ന് കുട്ടികളെയും ഒരു ടീച്ചറെയും വെടിവച്ചു കൊന്നു. ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ക്ക് പരിക്കേറ്റു. വെടിവയ്പിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സ്കൂള്‍ വാഹനത്തെ ലക്ഷ്യമാക്കി ആദ്യം റോക്കറ്റാക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നായിരുന്നു ഭീകരര്‍ തുരുതുരാ വെടിയുതിര്‍ത്തത്. ആക്രമണം നടന്ന പ്രദേശം അല്‍-ക്വയ്ദയ്ക്ക് ഏറെ സ്വാധീനമുള്ളതാണ്. ലോകത്തെ ഏറ്റവും അപകടകരമായ പ്രദേശമെന്നാണ് അമേരിക്ക ഈ സ്ഥലത്തെ വിലയിരുത്തുന്നത്.
കൊല്ലപ്പെട്ട കുട്ടികളെല്ലാം ഒമ്പത് വയസിനും 14 വയസിനും ഇടയില്‍ പ്രായം ഉള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: