ദുബായ് : പാക്കിസ്ഥാന് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിച്ച 17 ഇന്ത്യക്കാര്‍ക്ക് ദുബായ് കോടതി മാപ്പുനല്കി. മരിച്ചയാളുടെ കുടുംബത്തിന് എട്ടു കോടതി രൂപ നഷ്ടപരിഹാരം നല്‍കിയതോടെയാണ് പ്രതികളുടെ മോചനത്തിന് വഴി തുറന്നത്.
2009 ജനുവരിയിലാണു കേസിനാപ്ദമായ സംഭവം. ഷാര്‍ജയിലെ സജ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ മിശ്രി നാസിര്‍ ഖാനുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ 16 പേര് പഞ്ചാബുകാരും ഒരാള്‍ ഹരിയാനക്കാരനുമാണ്.
സബര്‍ബത്ത് ദ ഭാല എന്ന സംഘടനയുടെ ചെയര്മാന് എസ്. പി സിങ് ഒബ്റോയി ആണ് ഇന്ത്യക്കാരുടെ മോചനത്തിനായി പ്രവര്‍ത്തിച്ചത്. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് തുക സമാഹരിച്ചു നല്‍കിയത്. നിയമനടപടികള്‍ പൂര്‍ത്തിയായാലുടന്‍ പ്രതികള്‍ ജയില്‍മോചിതരാകും. പത്തു ദിവസത്തിനുള്ളില്‍ ഇവര്‍ നാട്ടിലേക്കു മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: