അച്ഛന്റെ ചിത്രം കാണുന്ന മകന് അതുവരച്ച ചിത്രകാരനെയാണോ ഓര്‍ക്കുന്നത്? അതോ അച്ഛനെയാണോ? അതുപോലെ ഈശ്വരപ്രതീകങ്ങള്‍ നമ്മളില്‍ ഈശ്വരനെക്കുറിച്ചുള്ള ചിന്ത വളര്‍ത്തുവാന്‍ സഹായിക്കുന്നു. ഒരു കൊച്ചുകുട്ടിയെ തത്തമ്മയുടെ പടം വരച്ചുകാണിച്ചിട്ട് ഇത് തന്നെയാണെന്ന് പറഞ്ഞുപഠിപ്പിക്കും. കുട്ടി വളര്‍ന്നുകഴിഞ്ഞാല്‍ പടം കാണാതെ തന്നെ തത്തയെ അറിയാറാകും. സര്‍വ്വതും ഈശ്വരനാണെങ്കില്‍, ഈശ്വരന് സര്‍വ്വവ്യാപിയാണെങ്കില്‍ ആ കല്ലിലും ഈശ്വരനുണ്ടല്ലോ. അതിനെ അങ്ങനെ നിഷേധിക്കാന്‍ കഴിയും. ദേവിക്കുവച്ചത് എലി കഴിച്ചെങ്കില്‍ അതിന് വിശന്നപ്പോള്‍ അതിന്റെ അമ്മയുടെ വക എടുത്തുകഴിച്ചുവെന്ന് കാണണം. ദേവി സര്‍വ്വചരാചരങ്ങള്‍ക്കും അമ്മയല്ലേ?
– മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: