Categories: Kerala

തിരുവനന്തപുരത്ത്‌ ‘ക്രിസ്തുരാജ്യം’ ആറു വര്‍ഷത്തിനകം

Published by

തിരുവനന്തപുരം: തീവ്രമതപരിവര്‍ത്തനം നടക്കുന്ന തിരുവനന്തപുരം ജില്ലയില്‍ പണിയുന്ന ‘ക്രിസ്തുരാജ്യം’ ആറുവര്‍ഷത്തിനകം നിലവില്‍ വരും. അതിനായി ദ്രുതഗതിയിലുള്ള പ്രവര്‍ത്തനം സീറോ മലബാര്‍ ചര്‍ച്ച്‌ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യക്കകത്ത്‌ ക്രിസ്തുരാജ്യം പണിയാനുള്ള ആസൂത്രിത നീക്കത്തില്‍ പലകോണുകളില്‍ നിന്നും അദ്ഭുതവും ആശങ്കകളും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്രകേരള സര്‍ക്കാരുകള്‍ കണ്ട ഭാവം നടിക്കുന്നില്ലെന്നതാണ്‌ അമ്പരപ്പുളവാക്കുന്നത്‌.

നാനാജാതി മതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന കേരളത്തില്‍ സീറോ മലബാര്‍ ചര്‍ച്ചില്‍ പെട്ടവര്‍ക്കായി പ്രത്യേക ടൗണ്‍ഷിപ്പു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്‌ കഴക്കൂട്ടത്താണ്‌. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ടെക്നോപാര്‍ക്കിന്‌ അടുത്തു തന്നെ ഇതിനായി ആറേക്കര്‍ സ്ഥലമാണ്‌ സഭ സ്വന്തമാക്കാന്‍ പോകുന്നത്‌. സ്ഥലത്തിനു മാത്രം 150 കോടി രൂപയാണ്‌ ചെലവാക്കുന്നത്‌. 1136 കോടി രൂപ ചെലവാക്കി നിര്‍മിക്കുന്ന സഭയുടെ ടൗണ്‍ഷിപ്പില്‍ ശിശുമന്ദിരം മുതല്‍ വൃദ്ധസദനം വരെയുണ്ടാകും. 100 കിടക്കകളുള്ള ആശുപത്രി, സ്കൂള്‍, പ്രൊഫഷണല്‍ കോളേജ്‌, കണ്‍വെന്‍ഷന്‍ സെന്റര്‍, 2.5 ലക്ഷം സ്ക്വയര്‍ അടി വിസ്താരമുള്ള ഷോപ്പിംഗ്‌ മാള്‍ എന്നിവയും സജ്ജീകരിക്കും.

മാര്‍പ്പാപ്പയുടെ ആസ്ഥാനമായ വത്തിക്കാന്‍ സിറ്റിയുടെ തനി പകര്‍പ്പാക്കി സിറ്റി പണിയാനാണ്‌ പദ്ധതി. വത്തിക്കാന്‍ രാജ്യത്തിന്റെ വലുപ്പം 110 ഏക്കറാണ്‌. യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത്‌ ഈ ആശയത്തിന്‌ ഒരു തടസ്സവുമില്ലാതെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയുമായാണ്‌ സഭ മുന്നോട്ടു പോകുന്നത്‌. 2000 അപ്പാര്‍ട്ട്മെന്റ്‌, 250 സ്വതന്ത്രമായ വീടുകള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്‌. തുടക്കത്തില്‍ സീറോ മലബാര്‍ ചര്‍ച്ചില്‍ പെട്ട ക്രിസ്ത്യാനികളെയാണ്‌ ഈ കോളനിയില്‍ ഉള്‍പ്പെടുത്തുക. പിന്നീട്‌ മറ്റു സഭക്കാരെയും ചേര്‍ക്കാനാണ്‌ പദ്ധതി. ഇതിന്‌ അന്തിമരൂപം നല്‍കാന്‍ ഈ മാസാവസാനം ലൂര്‍ദ്സ്‌ ഫോറാന ചര്‍ച്ചില്‍ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്‌.

രണ്ടു പതിറ്റാണ്ടിനകം തിരുവനന്തപുരം ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ കോളനികളും മറ്റു പിന്നാക്ക വിഭാഗങ്ങളെയും മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള കഠിന പ്രയത്നങ്ങളാണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്‌. ചില കോളനികള്‍ മുഴുവനായും തന്നെ മതം മാറിക്കഴിഞ്ഞു. പണവും പ്രലോഭനങ്ങളുമാണ്‌ ഇതിന്‌ ഉപയോഗപ്പെടുത്തുന്നത്‌. ഇതിനിടയിലാണ്‌ ഒരു സഭയിലെ അംഗങ്ങളാകുന്നവരെ ഒരു താവളത്തിലൊതുക്കി നിര്‍ത്താനുള്ള നീക്കവും ആരംഭിച്ചിട്ടുള്ളത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by