കോട്ടയം: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, കോട്ടയം നഗരസഭ, വിവിധ സന്നദ്ധ സംഘടനകള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം തുടങ്ങും. സപ്തംബര്‍ ഏഴു മുതല്‍ 13 വരെയാണ് ഓണാഘോഷം. ഏഴാം തീയതി വൈകിട്ട് നാലിന് നെഹ്റു സ്റ്റേഡിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇത്തവണ ഓണാഘോഷത്തോടനുബന്ധിച്ച് കോട്ടയം നഗരസഭ, വിജയപുരം, പനച്ചിക്കാട് എന്നീ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട3000 കുടുംബങ്ങള്‍ക്ക് വൈകിട്ട് നാലിന് നെഹ്റു സ്റ്റേഡിയത്തില്‍ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിണ്റ്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂറ്‍ രാധകൃഷ്ണന് നിര്‍വ്വഹിക്കും. കിറ്റുകളുടെ വിതരണത്തിനായി ൨൪ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ടോക്കണ്‍ ലഭ്യമായവര്‍ ടോക്കണുമായി വന്ന് കിറ്റുകള്‍ കൈപ്പറ്റണം. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, കോട്ടയം നഗരസഭ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, റോട്ടറി ക്ളബ് (കോട്ടയം സെന്‍ട്രല്‍) , പുതുപ്പളളി സെണ്റ്റ് ഓര്‍ത്തഡോക്സ് പളളി, വൈ.എം.സി.എ., കോട്ടയം, ലീഡ് ബാങ്ക്, ദര്‍ശന സാംസ്കാരിക സെണ്റ്റര്‍, ഗാന്ധി നഗര്‍ ക്ളബ്, കോട്ടയം ക്ളബ്, മണര്‍കാട് സെണ്റ്റ് മേരീസ് യാക്കോബായ കത്രീഡ്രല്‍, ജോസ്കോ ജൂവലേഴ്സ്, കല്യാണ്‍ സില്‍ക്ക്സ്, ഹോട്ടല്‍ ഓര്‍ക്കിഡ്, ഹോട്ടല്‍ പേള്‍ റിജന്‍സ്, ഹോട്ടല്‍ ഐഡ, ഹോട്ടല്‍ അര്‍ക്കാഡിയ, വെസ്റ്റ് ക്ളബ്, കോട്ടയം, ഇമ്മാനുവല്‍ സില്‍ക്സ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് എന്നിവരുടെ സഹകരണത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കിയിട്ടുളളത്. ൮ന് വൈകിട്ട് ൬ന് തിരുനക്കര മൈതാനത്തില്‍ സാംസ്കാരികസമ്മേളനം നടക്കും. കലാ-സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. അമ്പലപ്പുഴ രാമവര്‍മ്മ, മാതങ്കി സത്യമൂര്‍ത്തി, മാത്തൂറ് ഗോവിന്ദന് കുട്ടി ആശാന്, തിരുവിഴ ജയശങ്കര്‍, ആലപ്പി രംഗനാഥ്, ഗിന്നസ് പക്രു, കോട്ടയം നസീര്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, ജയരാജ്, ജോഷി മാത്യു, വേണു, കെ.ജി. മാര്‍ക്കോസ്, ഭാവാനി ചെല്ലപ്പന്, കെ. ശങ്കുണ്ണി, കുമാരനല്ലൂറ്‍ മണി എന്നിവരെയാണ് ആദരിക്കുക. ഏഴു മണിക്ക് ഇന്‍ഡ്യന്‍ നേവിയുടെ ബാണ്റ്റ് സംഘ ത്തിണ്റ്റെ ബാണ്റ്റ്, സപ്തംബര്‍ ഒമ്പതിന് വൈകിട്ട് ൫.൩൦ന് പാലാ കെ.ആര്. മണിയുടെ ഓട്ടന്‍തുളളല്‍, ഏഴിന് വത്സല ഹരിദാസിണ്റ്റെ സംഗീതസദസ് എന്നിവയുണ്ടാകും. സെപ്റ്റംബര്‍ ൧൦ന് വൈകുന്നേരം അഞ്ചു മുതല്‍ കേരള കൗമുദി അവതരിപ്പിക്കുന്ന ഓണനിലാവ് ൨൦൧൧ നടക്കും. മഞ്ച് സ്റ്റാര്‍ സിംഗേഴ്സ് നയിക്കുന്ന ഗാനമേളയും സിനിമാറ്റിക് ഡാന്‍സും വോഡാഫോണ്‍ കോമഡി ടീം അവതരിപ്പിക്കുന്ന കോമഡി ഷോ, ൧൧ന് വൈകുന്നേരം അഞ്ചു മുതല്‍ കോട്ടയം നാദോപാസന അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങള്‍, സെപ്റ്റംബര്‍ ൧൨ന് വൈകിട്ട് ൪.൩൦ മുതല്‍ വഞ്ചിപ്പാട്ട് മത്സരം ൬.൩൦ന് കോട്ടയം കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന ഗാനമേള, സെപ്റ്റംബര്‍ ൧൩ന് വൈകുന്നേരം അഞ്ചു മുതല്‍ ജില്ലാ പൊലീസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഓണാഘോഷപരിപാടികളോട് അനുബന്ധിച്ച് നടത്തുമെന്ന് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: